കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ശൈലജ കോടതിയില്‍ ഹാജരായി!! ജാമ്യവും ലഭിച്ചു...ഇതാണ് കേസ്

2014ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

  • By Sooraj
Google Oneindia Malayalam News

മട്ടന്നൂര്‍: 2014ലുണ്ടായ സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് ശൈലജയുള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ മട്ടന്നൂര്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടിയത്.

കേസില്‍ വീണ്ടും ട്വിസ്റ്റ്!! പീഡിപ്പിച്ചത് സ്വാമിയല്ല, അയാള്‍...യുവതിയുടെ വെളിപ്പെടുത്തല്‍കേസില്‍ വീണ്ടും ട്വിസ്റ്റ്!! പീഡിപ്പിച്ചത് സ്വാമിയല്ല, അയാള്‍...യുവതിയുടെ വെളിപ്പെടുത്തല്‍

1

2014 മേയ് 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. കാപ്പ നിയമത്തിനെതിരേ മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയിരുന്നു. പ്രകടനമായെത്തിയ പ്രവര്‍ത്തകരും നേതാക്കളും സ്റ്റേഷന്‍ കവാടത്തില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് കേസ്.

2

15 നേതാക്കളടക്കം കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശൈലജയെക്കൂടാതെ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം പി പുരുഷോത്തമന്‍, ഏരിയ സെക്രട്ടറി എന്‍ വി ബാബു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. സമന്‍സ് ലഭിച്ചിട്ടും ഇവര്‍ തുടര്‍ച്ചയായി ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

English summary
Court granted bail for minister K K Shailaja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X