ഗണേഷും യാമിനിയും തിങ്കളാഴ്ച പിരിഞ്ഞേക്കും
തിരുവനന്തപുരം: സിനിമ താരവും മുന്‍ മന്ത്രിയും ആയ ഗണേഷ് കുമാറിന്റെ വിവഹ മോചനം 2013 ഒക്ടോബര്‍ 21 ന് നടന്നേക്കും. ഗണേഷ് കുമാറും ഭാര്യ ഡോ. യാമിനി തങ്കച്ചിയും സമര്‍പ്പിച്ച സംയുക്ത അപേക്ഷ കുടുംബ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരുമിച്ച് കഴിയാന്‍ പറ്റാത്ത വിധം അകന്ന സാഹചര്യത്തിലാണ് സംയുക്തമായി വിവാഹ മോചന അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. 2013 ഏപ്രില്‍ 10 നായിരുന്നു ഇവര്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ചത്. തീരുമാനം പുന:പരിശോധിക്കാന്‍ കോടതി ആറ് മാസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തും സമവായം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും സംയുക്ത അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

രണ്ട് പേര്‍ക്കും ഇടില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കപ്പെട്ടതായും അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
യാമിനി തങ്കച്ചിക്കും കുട്ടികള്‍ക്കും തിരുവനന്തപുരത്തെ വഴുതക്കാടുള്ള വീടും രണ്ടേകാല്‍ കോടി രൂപയും നല്‍കാം എന്നായിരുന്നു കരാര്‍. ഇത് രണ്ടും ഗണേശ് കുമാര്‍ കൈമാറിയിട്ടുണ്ട്. യാമിനിക്കും രണ്ട് മക്കള്‍ക്കും 75 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകളായിട്ടാണ് പണം കൈമാറിയിട്ടുള്ളത്.
രണ്ട് പേരും നല്‍കിയിരുന്ന പോലീസ് കേസുകളും പിന്‍വലിച്ചിട്ടുണ്ട്. സിജെഎം കോടതിയില്‍ ഗണേഷ് കുമാറിനെതിരെ നല്‍കിയ ഗാര്‍ഹിക പീഡന ഹര്‍ജിയും യാമിനി തങ്കച്ചി പിന്‍ വലിച്ചിട്ടുണ്ട്.
ഗണേഷിന്റെ ഔദ്യോഗക വസതിയില്‍ എത്തി കാമുകിയുടെ ഭര്‍ത്താവ് തല്ലി എന്ന വാര്‍ത്തയോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. മുഖ്യമന്ത്രി വരെ ഇടപെട്ടെങ്കിലും സംഭവം പിന്നീട് പരസ്പരം പോലീസ് കേസ് കൊടുക്കുന്ന സ്ഥിതി വരെ എത്തി. ഗണേഷ് മര്‍ദ്ദിച്ചു എന്നാരോപിച്ച് യാമിനിയും യാമിനി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഗണേഷും കേസുകള്‍ നല്‍കിയിരുന്നു. ഈ വിവാദത്തിനൊടുവില്‍ ആണ് ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്നത്.












Click it and Unblock the Notifications