കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൈന്‍ ടോമിന് ജാമ്യമില്ല

  • By Aswathi
Google Oneindia Malayalam News

കൊച്ചി: കൊക്കൈയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അടക്കം മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലാവുമ്പോള്‍ കൊക്കൈയില്‍ ഉപയോഗിച്ചിട്ടില്ലെന്ന പ്രാഥമിക പരിശോധന ഫലം വ്യാഴാഴ്ച പുറത്തുവന്നിരുന്നു.

കേസിലെ മൂന്നാം പ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഒന്നാം പ്രതി രേഷ്മ രംഗസ്വാമിയും രണ്ടാം പ്രതി ബ്ലെസി സില്‍വസ്റ്ററുമാണ്. ഷൈനിന് ജാമ്യം ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ മതാപിതാക്കളും സഹോദരങ്ങളും കോടതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് വായിക്കൂ...

ജാമ്യമില്ല

ജാമ്യമില്ല

കൊക്കൈയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അടക്കം മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിതയ്ത്. ഡി എന്‍ എ പരിശോധന, എച്ച് പി എല്‍സി പരിശോധന എന്നിവയ്ക്കായി പൊലീസ് സമര്‍പ്പിച്ച അപേക്ഷകളെല്ലാം പരിഗണിച്ചതിന് ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ലാബ് റിപ്പോര്‍ട്ട്

ലാബ് റിപ്പോര്‍ട്ട്

അതിനിടയില്‍ പ്രതികളുടെ രക്തത്തില്‍ കൊക്കെയിന്‍ കണ്ടെത്താനായില്ലെന്ന തിരുവനന്തപുരം ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിനെതിരെ പ്രോസിക്യൂഷന്‍ രംഗത്ത് വന്നു.

 പ്രതികള്‍ സ്വാധിനിച്ചോ?

പ്രതികള്‍ സ്വാധിനിച്ചോ?

ലാബിന്റെ പരിശോധകരെ പ്രതികള്‍ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

പ്രോസിക്യൂഷന്‍ വാദം

പ്രോസിക്യൂഷന്‍ വാദം

ഈ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പരിശോധന ഫലം ലഭിയ്ക്കാറില്ല. എന്നാല്‍ ഇത്രയും പെട്ടന്ന് പ്രതികള്‍ക്ക് അനുകൂലമായി പരിശോധന ഫലം വന്നത് ദുരൂഹമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

പ്രതിവാദം

പ്രതിവാദം

കേസിലെ ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമിയുടെ ജീന്‍സിന്റെ പോക്കറ്റില്‍ പൊലീസ് ബലം പ്രയോഗിച്ച് കൊക്കൈയ്ന്‍ പാക്കറ്റ് തിരുകുകയായിരുന്നുവെന്ന് രേഷ്മയുടെ അഭിഭാഷകന്‍ വാദിച്ചു.

സാക്ഷികളെ ഭീഷണിപ്പെടുത്താനാകില്ല

സാക്ഷികളെ ഭീഷണിപ്പെടുത്താനാകില്ല

കേസിലെ സാക്ഷികളെല്ലാം പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും സ്വാധീനിക്കുമെന്നുമുള്ള വാദത്തിന് പ്രസക്തിയില്ലെന്നും പ്രതവാദം വക്കീല്‍ പറഞ്ഞു.

ഷൈനിന്റെ അഭിഭാഷകന്‍ പറഞ്ഞത്

ഷൈനിന്റെ അഭിഭാഷകന്‍ പറഞ്ഞത്

ഷൈന്‍ ടോമിന് ജാമ്യം ലഭിച്ചാല്‍ നാടുവിടുമെന്ന് പ്രോസിക്യൂഷന്‍ പറയുന്നത് അസംബന്ധമാണെന്ന് ഷൈനിന്റെ അഭിഭാഷകന്‍ പറഞ്ഞു.

English summary
Court rejects Shine Tom Chacko's bail plea on Cocaine case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X