കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍; പൂട്ടണമെന്ന് കോടതി

Google Oneindia Malayalam News

തിരുവനന്തപുരം: മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാമെന്ന് തീരുമാനിച്ച് കോടതിയിലെത്തിയ സര്‍ക്കാറിന് തിരിച്ചടി. ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കി സ്‌കൂള്‍ അടച്ച് പൂട്ടണമെന്നും അതിനു ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ പരിഗണിക്കാന്‍ കഴിയൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതിന് നിയമതടസ്സം ഇല്ലെന്നും നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും നിയമസെക്രട്ടറി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ അടച്ച് പൂട്ടണമെന്ന നിലവിലെ വിധി നടപ്പാക്കാനാണ് കോടതിയുടെ ഉത്തരവ്.

Malapparamba School

നേരത്തെ നഷിടപരിഹാരം നല്‍കി സ്‌കൂള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതേപോലെ മറ്റ് മൂന്ന് സ്‌കൂളുകളും ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള കോടതി സമയം ബുധനാഴ്ച വൈകിട്ട് അവസാനിക്കാനിരിക്കെ സ്‌കൂളിനെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ അവസാന ശ്രമവും പാഴാവുകയാണ്.

കോടതിയില്‍ നിന്ന് അനുകൂല നിലപാട് സ്വീകരിക്കാനായില്ലെങ്കിലും സ്‌കൂള്‍ നിലനിര്‍ത്തുമെന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം ഒരുകാരണവശാലം മുടക്കില്ലെന്നും അതിന് സര്‍ക്കാര്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.

English summary
Court says to closedown Malapparambu school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X