Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍, നിയന്ത്രണങ്ങള്‍ അറിയാം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മൂന്നാം ഓണം കണക്കിലെടുത്തും അതിന് മുമ്പത്തെ ആഴ്ച സ്വാതന്ത്ര്യ ദിനം കണക്കിലെടുത്തുമായിരുന്നു ലോക്ക് ഡൗണ്‍ ഒഴിവാക്കിയത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നുണ്ടാകുക. ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ ഇന്ന് തുറക്കാന്‍ അനുവാദമുളളൂ. അത്യാവശ്യ ഘട്ടത്തിലുളള യാത്ര മാത്രമേ ഇന്ന് അനുവദിക്കുകയുള്ളൂ.

ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

kerala

അതേസമയം, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം എങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ദരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടര്‍മാര്‍, ചികിത്സാ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ദ്ധര്‍ എന്നിവരെ ആ യോഗത്തില്‍ പങ്കെടുപ്പിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ നടപടികള്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരെ ഓരോ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഈ ഓഫീസര്‍മാര്‍ നാളെ ചുമതല ഏറ്റെടുക്കും. കൂടാതെ എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

അതേസമയം, സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. രാത്രി പത്തു മണിമുതല്‍ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം. സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണുണ്ടായത്. ദിവസേന കേരളത്തില്‍ 30000 കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 60 ശതമാനവും കേരളത്തില്‍ നിന്നാണ് ഈ സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ശക്തമാക്കും. അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും യാത്ര ചെയ്യാവുന്നതാണ്. ട്രെയിന്‍, വിമാനം, കപ്പല്‍ എന്നീ യാത്രകള്‍ക്കായി പോകുന്നവര്‍ക്ക് രാത്രി കര്‍ഫ്യുവില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.

Recommended Video

cmsvideo
    കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+