കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അനിശ്ചിതത്വത്തിൽ

ഓഗസ്റ്റ് മാസത്തിലെ ശമ്പളം പതിവ് പോലെ സെപ്റ്റംബർ ആദ്യം മാത്രമേ ജീവനക്കാർക്ക് നൽകൂ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കേരളം ഇനിയും കരകയറിയിട്ടില്ല. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണക്കാലത്ത് നല്‍കിവരുന്ന ബോണസും ഉത്സവബത്തയും ഇത്തവണ ഉണ്ടായേക്കില്ല. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. സന്ദർഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

കൊവിഡിൽ അടഞ്ഞുകിടന്നത് 147 ബെവ്കോ ഔട്ട്ലെറ്റുകൾ ; ബിവറേജസ് കോർപ്പറേഷൻ പ്രതിസന്ധിയിൽകൊവിഡിൽ അടഞ്ഞുകിടന്നത് 147 ബെവ്കോ ഔട്ട്ലെറ്റുകൾ ; ബിവറേജസ് കോർപ്പറേഷൻ പ്രതിസന്ധിയിൽ

KN Balagopal

ഹോട്ട് ലുക്കിൽ അനുപമ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

സാധാരണ ഗതിയിൽ ഓണം മാസാവസാനമാണെങ്കിൽ ആ മാസത്തെ ശമ്പളംകൂടി ചേർത്ത് രണ്ട് മാസത്തെ ശമ്പളം ഒന്നിച്ച് നേരത്തെ നൽകുന്നതാണ് പതിവ്. ഓണക്കാല വിപണി കൂടുതൽ സജീവമാക്കുന്നതിനുകൂടി വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാനത്തെ പ്രത്യേക സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ അത് നടക്കില്ലെന്നാണ് ബാലഗോപാൽ നൽകുന്ന സൂചന.

ഇത്തവണ ഓഗസ്റ്റ് 21നാണ് ഓണം. എന്നാൽ ഓഗസ്റ്റ് മാസത്തിലെ ശമ്പളം പതിവ് പോലെ സെപ്റ്റംബർ ആദ്യം മാത്രമേ ജീവനക്കാർക്ക് നൽകൂ. ഉത്സവബത്തയും ബോണസും നല്‍കുന്നതിലെ പരാധീനതകളും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്ത് സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വർഷം സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകിയിരുന്നു. ഓണം അഡ്വാൻസായി 15,000 രൂപയും നൽകി. രണ്ടുമാസത്തെ ശമ്പളവും ബോണസും ഉത്സവ ബത്തയുമൊകക്കെയായി 6000 കോടിയോളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രം വിനിയോഗിച്ചത്. എന്നാൽ ഇത്തവണ അത്രയും തുക മുടക്കാനാവാത്ത സാഹചര്യമാണുള്ളത്.

Recommended Video

cmsvideo
കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | Oneindia Malayalam

English summary
Covid 19 crisis: Government not able to give onam bonus and festivel allowance, hints finance minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X