Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് കാലത്തെ അഴിമതി സമഗ്ര അന്വേഷണം വേണം; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം; കോവിഡ് മഹാമാരിക്കാലത്ത് നടന്ന 1600 കോടി രൂപയുടെ ഭീമമായ അഴിമതി സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് മുൻ കെ പി പി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മുഖേന ടെന്ററുകൾ വിളിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് പി പി ഇ കിറ്റും ഗ്ലൗസും തെർമോമീറ്ററുo വാങ്ങിയത് . 550 രൂപയുടെ പി പി ഇ കിറ്റ് 1550 രൂപയ്ക്കു വാങ്ങിയ നടപടി ഒരിക്കലും ന്യായകരിക്കാൻ സാധ്യമല്ല. ഇടപാട് സംബന്ധമായ സുപ്രധാന രേഖകളെല്ലാം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കമ്പ്യൂട്ടറിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

 mullappally--1599654813-1601472729-1602255137-1604250747-1618825336.jpg -Properties

മുഖ്യ മന്ത്രിയുടെ അനുമതിയോടെയാണ് ഇടപാടുകൾ നടന്നതെന്ന് മുൻ ആരോഗ്യ മന്ത്രി തുറന്നു പറയുന്നു. പൊതു സമൂഹവും മാധ്യമങ്ങളും ഈ അഴിമതി വിശദമായി ചർച്ച നടത്തുകയുണ്ടായി. നിയമ സഭാ സമ്മേളനത്തിൽ ആരോപണം ഉയർന്നു വന്നപ്പോൾ നിസ്സംഗ ഭാവത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി . ഇത് പൊതു സമൂഹത്തോടുള്ള തികഞ്ഞ അവഹേളനമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    കേരളത്തിൽ അഴിമതി സാർവ്വത്രികമായിരിക്കുകയാണ്. ഒരു ആരോപണവും അന്വേഷണ വിധേയമാക്കപ്പെടാതെ കുറ്റാരോപിതർ സ്വതന്ത്രമായി നടക്കുന്നുവെന്നത് കേരളത്തിന് അപമാനമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

    കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ 1600 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേരള മെഡിക്കൽ സർവ്വീസ് കോർപറേഷൻ ലിമിറ്റഡ് വഴി നടന്ന ഇടപാടിലാണ് അഴിമതി നടന്നത്. 2020 മാർച്ച് 29 ന് പി പി ഇ കിറ്റ് വാങ്ങുന്നതിന് ഒരേ ദിവസം രണ്ട് വ്യത്യസ്ത കമ്പനികൾക്ക് ഓർഡർ നൽകിയതിൽ ആയിരത്തോളം രൂപയുടെ വ്യത്യാസം വന്നു, ഒരു കോടി ഗ്ലൗസ് വാങ്ങിയതിലും അഴിമതി, ഇല്ലാത്ത കമ്പനിയുടെ പേരിൽ ഇടപാട് നടത്തി, സ്ഥിരമായി നരുന്ന് വാങ്ങുന്ന കമ്പനികളെ ഒഴിവാക്കി, ആവശ്യമില്ലാതെ വാങ്ങിയ ഉപകരണങ്ങൾ കെട്ടി കിടക്കുന്നു എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തേ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ അഴിമതി ആരോപണങ്ങൾ 2020 ൽ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതാണെന്ന വ്യക്തമല്ലാത്ത മറുപടിയാണ് ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ നൽകിയത്. ധനകാര്യ മന്ത്രി വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+