കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ്; കേരളത്തിന് വെല്ലുവിളിയാകില്ല, വിലയിരുത്തല്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ അര്‍ഹരായവരില്‍ 75 ശതമാനത്തിലേറെ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ജനുവരി 10 മുതല്‍ ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഇന്ത്യ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചത്. ജനുവരി 3 മുതല്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

2024ല്‍ 'കൈ' ഉയരാന്‍ ആ കോട്ട പിടിക്കണം, 23 വര്‍ഷമായി ബിജെപിക്കൊപ്പം, കോണ്‍ഗ്രസിന് ഭയം മൂന്നാമനെ2024ല്‍ 'കൈ' ഉയരാന്‍ ആ കോട്ട പിടിക്കണം, 23 വര്‍ഷമായി ബിജെപിക്കൊപ്പം, കോണ്‍ഗ്രസിന് ഭയം മൂന്നാമനെ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം കേരളത്തിന് വെല്ലുവിളിയാകില്ലെന്ന വിലയിരുത്തലാണുള്ളത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിശ്ചിതഘട്ടം പിന്നിടുമ്പോള്‍ പ്രതിരോധ ശേഷി ദുര്‍ബലമാകുമെന്ന് കണക്കാക്കിയാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് വാക്‌സീന്‍ എടുക്കാന്‍ അര്‍ഹതയുള്ള 97.5 ശതമാനം പേരും ഒരു ഡോസ് വാക്‌സീന്‍ എടുത്തു. 76.6 ശതമാനം പേരും രണ്ട് ഡോസ് വാക്‌സീനും എടുത്തവരാണ്. ആദ്യ ഡോസ് എടുത്തവരെ മാത്രം കണക്കാക്കിയാല്‍ 50 ലക്ഷത്തിന് മുകളില്‍ ആളുകള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനുണ്ട്. ഇതിനിടയിലേക്ക് കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ കൂടി എത്തുന്നത് വലിയ പ്രതിസന്ധി ആവില്ലെന്നാണ് വിലയിരുത്തുന്നത്.

covid

അതേസമയം, വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,60,63,304), 76.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,04,73,363) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,03,568)

കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് പ്രകാരം, 2407 പുതിയ രോഗികളില്‍ 2120 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 163 പേര്‍ ഒരു ഡോസ് വാക്സിനും 1325 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 632 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത് അനുസരിച്ച്, ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസും കോവിഡ് വാക്‌സിന്‍ ലഭിച്ചപ്പോള്‍ 90 ശതമാനം പേര്‍ ആദ്യ ഡോസ് എടുത്തിട്ടുണ്ട്. രാജ്യത്ത് ഞായറാഴ്ച 7,189 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമൈക്രോണ്‍ കേസുകള്‍ രാജ്യവ്യാപകമായി 415 ആയി ഉയര്‍ന്നു.

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

English summary
Covid Vaccine Boosters Dose: Assessing that Kerala will not be challenged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X