• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ വിതരണം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വാക്സിന്‍ നല്‍കാന്‍ ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോള്‍ ഒരേസമയം ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം അറുപതിനായിരത്തില്‍ താഴെയാണ്. രോഗികളുടെ എണ്ണത്തില്‍ നാല്‍പ്പത് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം സര്‍ക്കാറിന് നല്ല രീതിയില്‍ നടപ്പാക്കാനായത് ജനപിന്തുണകൊണ്ടാണ്. കൊവിഡ് കാലത്ത് പോലും ആരും പട്ടിണി കിടക്കരുതെന്ന പ്രതിജ്ഞാബദ്ധത സര്‍ക്കാരിനുണ്ടായിരുന്നു. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഔദാര്യം അല്ല അവകാശമാണെന്ന രീതിയില്‍ തന്നെയാണ് ഇടത് പ്രസ്ഥാനങ്ങള്‍ കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മരണസഖ്യ വളരെ കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴെ വന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് രോഗ വ്യാപനം ഉണ്ടാക്കിയില്ലെങ്കില്‍ ഈ ട്രെന്റ് തുടരും. ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ് നമ്മുടെ ജാഗ്രതയുടെ കൂടി ഫലമാണ്. എല്ലാവരും ശക്തമായ ജാഗ്രതോയോടെ ഇടപെടണം. പോസ്റ്റ് കൊവിഡ് അവസ്ഥയെ കുറിച്ചും ജാഗ്രത ഉണ്ടാകണം. രോഗ ബാധക്ക് ശേഷം മൂന്നാഴ്ചയോളം ശാരീരിക അവശത തുടരും. കൊവിഡ് മുക്തി നേടിയ ശേഷവും അനാരോഗ്യം ഉണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കണം. മൂന്ന് മാസത്തിലേറെ അവശതകള്‍ നീണ്ട് നില്‍ക്കുന്നെങ്കില്‍ അത് ക്രോണിക്ക് കൊവിഡ് സിന്‍ഡ്രോം ആണ്. കൊവിഡാനന്തര അവസ്ഥ അനുഭവിക്കുന്നവര്‍ മതിയായ വിശ്രമവും ചികിത്സയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

cmsvideo
  Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

  അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ശക്തമായ മുന്നേറ്റം നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ സംഘടിതമായ അപവാദ പ്രചാരണങ്ങളെ മറികടന്ന് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുന്നത് ജനപിന്തുണ കൊണ്ടാണ്. എന്ത് ത്യാഗം സഹിച്ചും ഇതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

  സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കൊവിഡ്; 30 മരണം..5268 പേർക്കാണ് രോഗമുക്തി

  ഊരാളുങ്കലിനെ സിപിഎം നേതാക്കൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു; ചെന്നിത്തല

  രാജസ്ഥാനിൽ ബിജെപിക്ക് വോട്ട് ചെയ്ത് കോൺഗ്രസ്, ഈ കോൺഗ്രസ് ആണോ ബിജെപിക്ക് ബദലെന്ന് എംഎ ബേബി

  English summary
  Covid vaccine will be distributed free in kerala says pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X