ഓട്ടോക്ക് കുറുകെ പശുചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് കുറുകെ പശുചാടിയതോടെയാണ് ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞത്. കിഴിശേരി തവനൂര്‍ ഒന്നാംമൈല്‍ കുണ്ടില്‍തൊടി കരീക്കുന്നന്‍ അബ്ദുറഹിമാന്റെ മകന്‍ അബ്ദുള്‍ അസിസ് (42)ആണ് മരിച്ചത്. കിഴിശേരി ടീച്ചര്‍പടിയില്‍ ഇന്നലെ രാത്രി ഏഴിനാണ് അപകടം. അസീസ് ഓട്ടോയില്‍ സഞ്ചരിക്കവേ പശു റോഡില്‍ കുറുകെ ചാടുകയായിരുന്നു.

abdul

                           
                                    മരിച്ച അബ്ദുള്‍ അസിസ് (42)

ഒത്തുകളിക്കാർ ഐപിഎൽ കളിക്കുന്നു, രാജ്യത്തിന് വേണ്ടിയും കളിക്കുന്നുണ്ടെന്ന് ശ്രീശാന്ത്.. ആരാണ് ഉന്നം?
ഭാര്യ: ഷെരീഫ. മക്കള്‍: അബ്ദുള്‍ ഗഫൂര്‍, മുബഷീറ, മുസഫിയ. മാതാവ്: ആസ്യ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, അലവി, അസൈന്‍, അഷ്‌റഫ്, ഇസ്മായില്‍, റഹ്മത്ത്. കൊണ്ടോട്ടി ജൂണിയര്‍ എസ്‌ഐ ജയപ്രസാദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്നു വൈകിട്ട് തവനൂര്‍ ജുമാമസ്ജിദ് കബറസ്ഥാനില്‍ കബറടക്കി.

English summary
cow jump across auto, auto driver died in the accident
Please Wait while comments are loading...