തോമസ് ചാണ്ടിയുടെ നില പരുങ്ങലില്‍.. മന്ത്രിക്കെതിരെ നടപടി വേണമെന്ന് സിപിഐ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ നില പരുങ്ങലിലാണ്. നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു എന്ന പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇത് കൂടാതെ നിലപാട് കടുപ്പിച്ച് സിപിഐയും രംഗത്ത് വന്നിരിക്കുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയോട് സിപിഐ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ ഇടതുമുന്നണി യോഗം വിളിക്കണമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും സിപിഐ മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരിക്കുകയാണ്.

ലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടും

miniser

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നത് സര്‍ക്കാരിനും റവന്യൂവകുപ്പിന് തന്നെയും നാണക്കേട് ഉണ്ടാക്കുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെ തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയ്‌ക്കെ എതിരെ എന്‍സിപി ദേശീയ നേതൃത്വം രംഗത്ത് എത്തിയിരിക്കുകയാണ്. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തി എന്ന സുധാകര്‍ റെഡ്ഡിയുടെ പരാമര്‍ശം അനാവശ്യമായിരുന്നു എന്നാണ് എന്‍സിപി പ്രതികരിച്ചിരിക്കുന്നത്. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എന്‍സിപി നേശീയ നേതൃത്വം പ്രതികരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPI approaches Chief minister and asked for action against Thomas Chandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്