കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടോടി സ്ത്രീയ്ക്ക് വേണ്ടി സഹായ സമിതി: ഫണ്ടില്‍ കൈയിട്ടുവാരി കുന്നംകുളം സിപിഎമ്മില്‍ പുതിയ വിവാദം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറും വിദ്യാഭ്യാസ വകുപ്പിലെ എസ്എസ്എ അധ്യാപകനുമായ നേതാവിനെതിരേ പണപ്പിരിവ് ആക്ഷേപം അന്വേഷിക്കുമെന്ന് സിപിഎം ഏരിയാ കമ്മിറ്റി വ്യക്തമാക്കി. കുന്നംകുളത്തെ ഒരു നാടോടി സ്ത്രീയെ സഹായിക്കാന്‍ രൂപീകരിച്ച സഹായ സമിതിയില്‍നിന്നും ചെക്ക് മാറിയെടുത്തുവെന്നാണ് പ്രധാന ആക്ഷേപം.

സ്ത്രീയുടെ കുടുംബത്തെ ഈ നേതാവടക്കമുള്ള സഹായസമിതിയാണ് വീടു വാടകക്കെടുത്തു സംരക്ഷിച്ചുവരുന്നത്. ഭര്‍ത്താവ് കെട്ടിടത്തിനു മുകളില്‍നിന്നു വീണ് നട്ടെല്ലിന് ക്ഷതംപറ്റി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്ത്രീയുടെ രണ്ടു മക്കളെയും സഹായ സമിതിയാണ് പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഈ കുടുംബം വാടകയ്ക്ക് കാണിപ്പയ്യൂരിലാണ് താമസം. ഈ വീട്ടുവാടകയും സമിതിയാണ് നല്‍കുന്നത്.

rupee-

നാടോടി സ്ത്രീയുടെ കദനകഥ മാധ്യമങ്ങളിലൂടെയും കൈരളി ചാനലിന്റെ വേറിട്ട കാഴ്ചയിലൂടെയും കണ്ടറിഞ്ഞ പലരും ഈ സ്ത്രീയുടെ പേരില്‍ ചെക്കുകള്‍ അയച്ചു കൊടുത്തിരുന്നു. ഈ ചെക്കുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ സഹായസമിതി ഭാരവാഹിയായ യുവനേതാവ് സ്വന്തം പേരില്‍ മാറ്റിയെടുത്തെന്നാണ് ആക്ഷേപം. നാടോടി സ്ത്രീ ഈ പണം ആവശ്യപ്പെട്ട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പോയി അന്വേഷിച്ചിരുന്നു.


മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഈ നേതാവിനെതിരെ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും അനുഭാവികളില്‍നിന്നും പണം കടം വാങ്ങി തിരിച്ചുകൊടുക്കാത്തതിനെക്കുറിച്ചും വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സഹകരണ ബാങ്ക് ഡയറക്ടറില്‍നിന്ന് വായ്പയായി വാങ്ങിയ രണ്ടുലക്ഷം രൂപ ഇതുവരെയും തിരിച്ചുനല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്വര്‍ണാഭരണം പണയം വച്ചും ഭൂമി പണയംവച്ചും ഇയാള്‍ പണം വാങ്ങിയതായും ആരോപണമുണ്ട്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആക്ടിന്റെയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംഘടനയുടെയും ഭാരവാഹിയായ ഇദ്ദേഹത്തിനുനേരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.

English summary
CPIM leader faces allegation over fund collection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X