Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് പിന്നില്‍ അണിനിരക്കാന്‍ സിപിഎം; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ചെറുക്കാന്‍ വിശദീകരണയോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വര്‍ണ കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സി പി ഐ എം. വിവാദത്തില്‍ പ്രതിപക്ഷത്തിന്റേയും ബി ജെ പിയുടേയും പങ്ക് തുറന്ന് കാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. നിലവിലെ ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുള്ള നീക്കമാണ് എന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ട് എന്നാണ് സി പി ഐ എമ്മിന്റെയും എല്‍ ഡി എഫിന്റെയും വിലയിരുത്തല്‍. അതിനാല്‍ തന്നെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും പങ്ക് സി പി ഐ എം തള്ളിക്കളയുന്നില്ല. ഇത് തുറന്ന് കാട്ടിക്കൊണ്ട് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

cpm

വിവാദത്തില്‍ ജനങ്ങളെ ബോധിപ്പിക്കുന്നതിനായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് സി പി ഐ എം പറയുന്നത്. പ്രധാനപ്പെട്ട നേതാക്കള്‍ തന്നെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പങ്കെടുത്ത് കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കും എന്നാണ് സൂചന. കഴിഞ്ഞ തവണ സ്വര്‍ണ കടത്ത് വിവാദം ഉണ്ടായതിനേക്കാള്‍ അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നാണ് സി പി ഐ എമ്മിന്റെ വിലയിരുത്തല്‍.

കേസിലെ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിലും സ്വപ്‌ന സുരേഷിന്റെ പ്രസ്താവനകളിലും ജനങ്ങള്‍ക്ക് സംശയമുണ്ടെന്നം അതുകൊണ്ടുതന്നെ നിലവിലത്തേത് അനുകൂലമായ സാഹചര്യമാണെന്നും ആണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ട് ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.

യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

    സ്വര്‍ണ കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍ ഡി എഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത് എന്നാണ് നേരത്തേയും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ബി ജെ പിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി എന്നും സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ആണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+