സിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം; പരാതി നല്‍കിയത് ഡിവൈഎഫ്ഐ വനിതാ നേതാവ്, പാർട്ടി അന്വേഷണം
Recommended Video

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഉയരുന്നു മറ്റ് ആരോപണങ്ങള്‍ പോലെയാല്ല ലൈംഗികാ പീഡനാരോപണം. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ അല്ലെങ്കില്‍ കോടതി വിധി വരട്ടെ തുടങ്ങിയ ഒഴിവുകഴിവുകള്‍ പറഞ്ഞ് താല്ക്കാലത്തേക്കെങ്കിലും രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നതാണ്.
എന്നാല്‍ ലൈംഗിക പീഡനപരാതിയില്‍ ഈ ന്യായങ്ങളൊന്നും ജനങ്ങള്‍ സ്വീകരിച്ചെന്ന് വരില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സരിതാ നായര്‍ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ട രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ നാം കണ്ടതാണ്. അന്ന് ആ ആരോപണങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സിനെതിരെ സിപിഎം നടത്തിയ പ്രതിഷേധങ്ങളും നാം കണ്ടു. ഇന്നിപ്പോഴിതാ ഒരു സിപിഎം എംഎല്‍എ തന്നെ ലൈംഗിക പീഡനാരോപണത്തില്‍ പെട്ടിരിക്കുകയാണ്.

ഷൊര്‍ണ്ണൂര്‍ എംഎല്‍എ
സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി ശശിക്കെതിരേയാണ് ലൈംഗിക പീഡനപരാതി ഉയര്‍ന്നിരിക്കുന്നത്. ഡിവൈഎഫ്ഐ വനിതാ നേതാവ് തന്നെയാണ് പാര്‍ട്ടി എംഎല്‍എക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശേദ്ധേയം.

ഡിവൈഎഫ്ഐ വനിതാ നേതാവ്
രണ്ടാഴ്ച്ച മുമ്പ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധകാരാട്ടിനാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നല്‍കിയത്. പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനാല്‍ പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി അതീവ ഗൗരവമായിട്ട് എടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവൈലിബിള്‍ പിബി ചേര്‍ന്ന് പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ പിബി ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

കേന്ദ്രനേതൃത്വം
പ്രത്യേക സമിതിയെ രൂപീകരിച്ചാണ് കേന്ദ്രനേതൃത്വം അന്വേഷണത്തിന് ഉത്തരിവിട്ടിരിക്കുന്നത്. രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടങ്ങുന്നതാണ് പ്രത്യേക സമിതി. മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന സമിതിയില്‍ ഒരു വനിതാ നേതാവും ഉള്‍പ്പെടുന്നു.

കാരണം കാണിക്കല്‍ നോട്ടീസ്
പരാതിയുടെ അടിസ്ഥാനത്തില്‍ പികെ ശശിക്ക് സിപിഎം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് പതിനാലിനാണ് പികെ ശശിക്കെതിരെ യുവതി പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടറിയേറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്.

ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എ
ആദ്യ പരാതിയില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി സീതാറാം സെക്രട്ടറിക്ക് ഈമെയിലായി അയച്ചത്. ഈ നിയമസഭാ കാലഘട്ടത്തില്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് പികെ ശശി. മന്ത്രിയും എന്‍സിപി നേതാവുമായ എകെ ശശ്രീന്ദ്രന് ലൈംഗിക പീഡനആരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു.

ഫോണ്‍ട്രാപ്പില്‍
ഒരു ചാനല്‍ ലോഞ്ചിങിനും വേണ്ടി സൃഷ്ടിക്കപ്പെട്ട് ഫോണ്‍ട്രാപ്പില്‍ മന്ത്രി പെട്ടുപോവുകയായിരുന്നു. പിന്നീട് കോടതിയില്‍ യുവതി പരാതി പിന്‍വലിച്ചതോടെ കേസ് തന്നെ ഇല്ലാതായി. കുറ്റവിമുക്തനായ ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

എം വിന്‍സെന്റ്
കോണ്‍ഗ്രസ് എംഎല്‍എയും കോവളം എംഎല്‍എയുമായ എം വിന്‍സെന്റ് എംഎല്‍എയുമായിരുന്നു പീഡന ആരോപണം നേരിട്ട മറ്റൊരു നിയമസഭാംഗം. വീട്ടമ്മയുടെ പരാതിയില്‍ പോലീസ് നടപടി നേരിട്ട എംഎല്‍എയ്ക്ക് പീന്നീട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

അന്വേഷണം പോലീസിന് കൈമാറണം
ഡിവൈഎഫ്ഐ നേതാവ് നല്കിയ ലൈംഗിക പീഡന പരാതി പാര്‍ട്ടി തന്നെ അന്വേഷിക്കുന്നതിനെതിരെ ഇപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം പോലീസിന് കൈമാറണമെന്ന ആവശ്യം ശക്തമാണ്.

സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണം
ലൈംഗിക പീഡനത്തെക്കുറിച്ച് ബോധ്യപ്പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാര് വിവരം പോലീസിന് കൈമാറണം. പരാതിയില്ലെങ്കിലും പോലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താവുന്നതാണ്.

നേരത്തെ
നേരത്തെ കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയായ വീട്ടമ്മയെ അഞ്ച് ഓര്‍ത്തഡോക്സ് വൈദികന്മാര് പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സഭയ്ക്ക് മാത്രമാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ വിഎസ് അച്യുതാനന്ദന് ഉള്‍പ്പടേയുള്ള നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു.

കേരളത്തിനായി കെെകോര്‍ക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications