ഏക സിവില്‍ കോഡ്: മുസ്ലീം ലീഗ് നേതൃത്വത്തിലുള്ള സെമിനാറില്‍ സിപിഎമ്മിന് ക്ഷണം
കോഴിക്കോട്: മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡ് സെമിനാറിലേക്ക് സി പി എമ്മിനും ക്ഷണം. മുസ്ലിം കോര്‍ഡിനേഷന്റെ പേരിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും സി പി എമ്മിനെയും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്. നേരത്തെ ഏക സിവില്‍ കോഡില്‍ സി പി എം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഈ സെമിനാറിലേക്ക് മുസ്ലീം ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസടക്കമുള്ള യു ഡി എഫിലെ ഘടകകക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുസ്ലീം ലീഗ് ക്ഷണം നിരസിച്ചിരുന്നത്.

കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ വര്‍ഗീയ നീക്കത്തിനെതിരായി വിവിധ സാമൂഹ്യവിഭാഗങ്ങളുടെയും സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സി പി എം സെമിനാര്‍ സംഘടിപ്പിച്ചത്.
സെമിനാര്‍ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവില്‍കോഡ്. അതുകൊണ്ടു തന്നെ സെമിനാര്‍ സംഘടിപ്പിക്കുന്നത് ഫാസിസത്തിനെതിരായ പ്രതിരോധമായാണ്.
ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏകീകൃത സിവില്‍ കോഡ് പുതിയ മുദ്രാവാക്യമാവും. ആര്‍എസ്എസിനും ബിജെപിക്കും ഈ മുദ്രാവാക്യം ധ്രുവീകരണത്തിന് വേണ്ടിയുള്ളതാണ്. കോണ്‍ഗ്രസിന്റെ ഓരോ സംസ്ഥാനത്തെയും ഓരോ നേതാക്കളും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ജനാധിപത്യ സമൂഹത്തെ നിലനിര്‍ത്താനാണ് സിപിഐ എം പ്രതിരോധം തീര്‍ക്കുന്നത്. ഇത് രാഷ്ട്രീയ മുന്നണിയോ, രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല. ഇതില്‍ കക്ഷിരാഷ്ട്രീയവും ബാധകമല്ല. ഉയര്‍ത്തുന്ന നിലപാടാണ് പ്രധാനമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications