• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  എന്‍ സി കനാലിലേക്ക് കക്കൂസ് മാലിന്യം; സ്ഥാപന ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎമ്മും ബിജെപിയും രംഗത്ത്

  • By Sreejith Kk

  വടകര: റാണി സ്കൂളില്‍നിന്നും എന്‍ സി കനാലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്ക്യതുമായി ബന്ധപ്പെട്ട് എന്‍ സി കനാലിലേക്ക് കക്കൂസ് മാലിന്യം; സ്ഥാപന ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എമ്മും ബിജെപിയും രംഗത്ത് . നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി ജെ പി മണ്ഡലതല ഉന്നത സംഘം ചോറോട് റാണി പബ്ലിക്ക് സ്കൂളും, പരിസരപ്രദേശവും, കനാല്‍ പരിസരവും സന്ദര്‍ശിച്ചു. റാണി ഫുഡ്‌ പ്രോഡക്ട്സ്, റാണി സ്കൂള്‍ എന്നീ സ്ഥാപങ്ങളില്‍നിന്ന്‍ കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയതാണ് മലിനീകരണത്തിന് കാരണമെന്ന് പരിസരവാദികള്‍ പറഞ്ഞു.

  . സ്കൂളിനടുത്തുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെ തള്ളിയതാണ് വെള്ളം മലിനമാകാന്‍ കാരണമെന്ന് ഉന്നതതലം കണ്ടെത്തി. തുടര്‍ന്ന് ഇതിനോട് ചേര്‍ന്നുള്ള നടക്കുതാഴ ചോറോട് കനാലിലേക്കും വ്യാപിക്കുകയായിരുന്നു. കനാലില്‍ രണ്ടരകിലോമീറ്റര്‍ ദൂരത്തില്‍ മലിനീകരണം നടന്നതായി നാട്ടുകാര്‍ പറഞ്ഞു.. കനാലിലെ വെള്ളം കറത്തിരുണ്ട നിലയിലായിരിരുന്നുന്നെന്നും കൂടാതെ മത്സ്യങ്ങള്‍ ചത്തുപൊന്തിയതായും , ഈ ഭാഗത്തെ നിരവധി വീടുകളിലെ കിണറുകള്‍ മലിനമായതായും പരിസരവാസികള്‍ ഉന്നതസംഘത്തോടു പറഞ്ഞു. മാലിന്യ വിഷയുമായി ബന്ധപ്പെട്ട് നാടുക്കാര്‍ രൂപീകരിച്ച കര്‍മ്മസമിതി നേതാക്കളുമായും, സ്ഥാപനഉടയുമായും ഉന്നത സംഘം ചര്‍ച്ച നടത്തി.ബി ജെ പി മണ്ഡലം പ്രസിഡന്റ് അഡ്വ. എം രാജേഷ്‌കുമാര്‍, സംസ്ഥാന കൌണ്‍സില്‍ അംഗം പി എം അശോകന്‍, മണ്ഡലം സെക്രട്ടറി സി പി ചന്ദ്രന്‍, ബി ജെ പി ചോറോട് പഞ്ചായത്ത് പ്രസിഡന്റ് സി പി ശ്രീധരന്‍, ടൌണ്‍ ഏറിയ കമ്മിറ്റി പ്രസിഡന്റ് വേണുനാഥന്‍ വട്ടക്കണ്ടി, രാധാകൃഷന്‍ മാത്തൂര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

  news

  ചോറോട് റാണി പബ്ലിക് സ്കൂളിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കിയത് കാരണം സ്ഥാപന ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം.ഒഞ്ചിയം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന്(ഞായർ)വൈകീട്ട് നാലു മണിക്ക് വള്ളിക്കാട് വരിശ്യകുനി യു.പി.സ്കൂളിൽ നടക്കുമെന്ന് പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സ്ഥാപനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും,കർശന നടപടി സ്വീകരിക്കാൻ ചോറോട് ഗ്രാമ പഞ്ചായത്ത് അധികൃതർ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു.നടക്കുതാഴ ചോറോട് കനാലിൽ മാലിന്യം തുറന്നു വിട്ടതോടെ പരിസര പ്രദേശങ്ങളിൽ രോഗ ഭീതിയും,കടുത്ത ആരോഗ്യ പ്രശ്നവും ഉടലെടുത്തതായി ഇവർ ആരോപിച്ചു.മാലിന്യ സംസ്കരണം കാര്യക്ഷമമില്ലാത്തതിനാൽ 2014ൽ അന്നത്തെ എൽ.ഡി.എഫ് ഭരണ സമിതി സ്കൂളിലെ കാന്റീനും,ഹോസ്റ്റലും അടച്ചു പൂട്ടാൻ സ്റ്റോപ്പ് മെമ്മോ നൽകുകയും,2015 ന് ശേഷം ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്നും ഇവർ പറഞ്ഞു.സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ ലൈസൻസ് പോലുമില്ലാത്ത കാന്റീൻ തുറന്നു പ്രവർത്തിച്ചപ്പോഴും ഹോസ്റ്റൽ പ്രവർത്തനം തുടരുമ്പോഴും നോക്കു കുത്തികളായി ഇന്നത്തെ യു.ഡി.എഫ് ഭരണ സമിതി നിൽക്കുകയായിരുന്നു.വടകരയിലെ പ്രധാനപ്പെട്ട ജലസ്രോതസ്സായ ഈ കനാൽ ശുചീകരിച്ചു വരുന്നതിനിടയിലാണ് കുടിവെള്ളത്തിന് ഭീഷണിയായി വിഷമാലിന്യം ഒഴുകി

  എത്തിയത്.ഇതേ കോമ്പൗണ്ടിൽ റാണി മിൽസ്,അതിനപ്പുറം പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗൺ എന്നിവ പ്രവർത്തിക്കുമ്പോഴാണ് യാതൊരു ആരോഗ്യ പരിരക്ഷയും,പരിസര ശുചിത്വവും പാലിക്കാതെ സ്കൂൾ പ്രവർത്തിക്കുന്നതെന്നും ഇതേ തുടർന്നാണ് തുടർ പ്രക്ഷോഭത്തിനായി ബഹുജന കൺവെൻഷൻ വിളിച്ചു ചേർക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ്,ഏരിയാ കമ്മറ്റി അംഗങ്ങളായ പി.ശ്രീധരൻ,ടി.എം.രാജൻ എന്നിവർ പങ്കെടുത്തു.

  English summary
  CPM and BJP against diposal of wastes to canal

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more