ഉണ്യാലില്‍ നബിദിന റാലിക്കിടെ സിപിഎം അക്രമം; ആറു പേര്‍ക്ക് വെട്ടേറ്റു, 16 മദ്രസാ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്, പരുക്കേറ്റവര്‍ ലീഗ് പ്രവര്‍ത്തകര്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നബിദിന റാലിക്കിടെ താനൂര്‍ ഉണ്യാലില്‍ സംഘര്‍ഷം. ഇന്ന് രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് വെട്ടേറ്റു. റാലിയില്‍ പങ്കെടുത്ത 16 മദ്രസാ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാര്‍ഥികളെ തിരൂര്‍ ജില്ലാ ആശുപത്രിയിലും വെട്ടേറ്റ് ഗുരുതര പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇ കെ വിഭാഗം സുന്നികളുടെ റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. മാരകായുധങ്ങളുമായെത്തിയ 15ഓളം പേരടങ്ങുന്ന സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നു പരുക്കേറ്റവര്‍ പരാതിപ്പെട്ടു. വെട്ടേറ്റവരെല്ലാം മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. മുസ്ലിം ലീഗ്-സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് അക്രമം നടന്നിട്ടുള്ളത്.

thiroor

താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ പരുക്കേറ്റ മദ്രസാ വിദ്യാര്‍ഥികളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍.

അതിനാല്‍ തന്നെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന് പ്രതികാരമായാണു അക്രമം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. ജാഥയില്‍ പങ്കെടുക്കാന്‍ പോയ പല കുട്ടികളും ഇതുവരെ വീടുകള്‍ എത്തായില്ലെന്നു രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

അഴിക്കുള്ളിലായ കോടീശ്വരന്‍ ബിന്‍ തലാലിനെ കൂട്ടുകാര്‍ക്ക് പോലും വേണ്ട? കാരണം അരാംകോ... പീഡനങ്ങള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM attack while ''nabhidhina rally'' in Unyalil

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്