സിപിഎം ബിജെപി പോര്‍വിളി; 2018ലും കേരളം സംഘര്‍ഷത്തില്‍ നിന്നും മുക്തമാകില്ല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മില്‍ സംസ്ഥാനത്ത് നടത്തുന്ന അക്രമവും കൊലപാതകങ്ങളും 2018ലും അറുതിയാകില്ലെന്ന് സൂചിപ്പിക്കുന്നതായി നേതാക്കളുടെ പോര്‍വിളികള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ചതിന് അതേ നാണയത്തിലാണ് ബിജെപി പ്രതികരിച്ചത്.

ഫോൺ വഴിയുള്ള ബന്ധം പിടിച്ചു നിർത്താനായില്ല;വീട്ടമ്മ കാമുകനെ തേടി കണ്ണൂരെത്തി, അമ്മയെ വിളിക്കാൻ മകനും

നേതാക്കളുടെ ശരീരഭാഷ അണികളെ അക്രമിത്തിന് പ്രോത്സാഹിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ്സിനെ നേരിടാന്‍ പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നു കോടിയേരി കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ പ്രസംഗിച്ചത്.

cpm

ഇതിന് പി്ന്നാലെ ബിജെപിയെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന രീതിയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും പ്രതികരിച്ചു. ഒരേസമയം സമാധാനത്തിനുവേണ്ടി വാദിക്കുകയും മറുവശത്ത് ആക്രമണം നടത്തുന്ന രീതിയുമാണ് ബിജെപിയുടേത്.

കൊലപാതകം നടത്തുന്നതിന് പകരം മാരകമായി ആക്രമിച്ച് ജീവച്ഛവമാക്കുന്ന പുതിയ രീതിയും ബിജെപി പരീക്ഷിക്കുകയാണ്. കൊലപാതകം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നതിനാണ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. അടുത്തിടെ ആക്രണത്തിനിരയായ സിപിഎം പ്രവര്‍ത്തകരുടെ കാലുകള്‍ അറ്റുതൂങ്ങാനായ നിലയിലായിരുന്നു. ഇരു പാര്‍ട്ടികളും അക്രമം അവസാനിപ്പിക്കില്ലെന്ന സൂചന നല്‍കിയതോടെ 2018ലും സംസ്ഥാനം കൊലപാതക രാഷ്ട്രീയത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
cpm bjp violence in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്