കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ കൗമുദി വില്‍ക്കില്ലെന്ന് ജയരാജന്‍

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎമ്മിനെതിരെ തിരിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയില്‍ കേരള കൗമുദി ദിനപത്രമോ കേരള കൗമുദി ഫ്‌ലാഷോ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. എംവി ജയരാജനെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ കണ്ണൂര്‍ കേരള കൗമുദിക്ക് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്കെതിരെ വ്യാജവാര്‍ത്തകളാണ് ചില മാധ്യങ്ങള്‍ ചമക്കുന്നതെന്ന് ഇപി ജയരാജന്‍ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. എന്നാല്‍ നിയമനടപടിയിലെ കാലതാമസം പാര്‍ട്ടി നടപടിയില്‍ ഉണ്ടാകില്ലെന്ന് സൂചനയും ജയരാജന്‍ നല്‍കിയിട്ടുണ്ട്.

CPM Kaumudi

കാര്യങ്ങള്‍ ഇങ്ങനെയാണ് നീങ്ങുന്നതെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏത് രീതിയിലാണ് പ്രതികരിക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, എംവി ജയരാജന്‍, കെകെ രാഗേഷ് തുടങ്ങിയവര്‍ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തു.

സിപിഎമ്മിലെ പ്രമുഖനും കണ്ണൂരിലെ സഹകരണ സ്ഥാപനത്തിന്റെ ചുമതലയുള്ള ആളുമായ നേതാവിനെ അവിഹിത ബന്ധത്തിന് നാട്ടുകാര്‍ പിടികൂടി എന്നായിരുന്നു കേരള കൗമുദി ഫ്‌ലാഷില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നേതാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശാസിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

പേര് പറയാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെങ്കിലും അടുത്ത ദിവസം കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എംവി ജയരാജനെതിരെ പോസ്റ്ററുകളും ബാനറുകളും പ്രത്യ്കഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പും പുറത്തിറക്കി.

വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

English summary
CPM Conducted protest in front of Kerala Kaumudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X