ചുവപ്പണിഞ്ഞ ആവേശം; സിപിഎം ജില്ലാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: ചെഞ്ചായമണിഞ്ഞ കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാള്‍ പരിസരത്ത്, ഇന്‍ക്വിലാബ് വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സിപിഎമ്മിന്റെ മൂന്ന് ദിന ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അണിനിരന്ന ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് എ.കെ നാരായണന്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തിയപ്പോള്‍ മാനത്ത് കതിന വെടികള്‍ മുഴങ്ങി.

സിപിസിആര്‍ഐയില്‍ കര്‍ഷക സമ്മേളനം തുടങ്ങി

നഗരസഭാ ഹാളിലേക്കുള്ള വഴികളെല്ലാം ചുവപ്പണിഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എകെ ബാലന്‍, മുന്‍മന്ത്രിമാരായ പി.കെ ശ്രീമതി ടീച്ചര്‍, ഇപി ജയരാജന്‍, പി. കരുണാകരന്‍ എംപി, കെ.പി സതീഷ് ചന്ദ്രന്‍, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍, എം.വി കോമന്‍നമ്പ്യാര്‍, എംവി ബാലകൃഷ്ണന്‍മാസ്റ്റര്‍, ടിവി ഗോവിന്ദന്‍, പി രാഘവന്‍, സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. സിഎച്ച് കുഞ്ഞമ്പു, ജനറല്‍ കണ്‍വീനര്‍ കെ.എ മുഹമ്മദ് ഹനീഫ, പിവി ജാനകി, കെവി കുഞ്ഞിരാമന്‍, പിപി ശ്യാമളാദേവി, വിവി രമേശന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമ്മേളന പതാക ഉയര്‍ന്നത്.

cpm

ടൗണ്‍ ഹാള്‍ പരിസരം പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. എംഎം ജയരാജന്റെ നേതൃത്വത്തിലുള്ള ബാന്റ് മേളവും ഉണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM district conference started in kasargode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്