Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കി; ശനിയാഴ്ച പരിഗണിക്കും

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നേരത്തെ അപേക്ഷ നിരസിച്ച തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയരാജന്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. സിബിഐ പ്രതിസ്ഥാനത്ത് ചേര്‍ത്തത് രാഷ്ട്രീയ വിരോധം തീര്‍ക്കാനാണെന്ന് ജയരാജന്‍ ആരോപിക്കുന്നു.

കഴിഞ്ഞദിവസം ഇതേ കോടതിയില്‍ ജയരാജന്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ജയരാജന്‍ പ്രതിയല്ലെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യ ഹര്‍ജി പരിഗണിക്കാതിരുന്നത്. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ സിബിഐ ജയരാജനെ പ്രതി ചേര്‍ത്തതോടെ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യയുണ്ടെന്ന് കാട്ടി ജയരാജന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

p-jayarajan

കേസിലെ മുഖ്യപ്രതി വിക്രമനുമായുള്ള ജയരാജന്റെ ബന്ധം ഉയര്‍ത്തിക്കാട്ടിയാണ് സിബിഐ പ്രതിസ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, വിക്രമനുമായി തനിക്ക് അടുപ്പമില്ലെന്നും വിക്രമന്‍ തന്റെ ഡ്രൈവര്‍ അല്ലെന്നും ജയരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, വിക്രമന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നെന്നും ജയരാജന്‍ പറയുന്നു.

25 ാം പ്രതിയായാണ് ജയരാജനെ കേസില്‍ ചേര്‍ത്തത്. യു.എ.പി.എ നിയമത്തിലെ 18 ാം വകുപ്പും ജയരാജനെതിരെ ചുമത്തിയുട്ടുണ്ട്. ജയരാജന്‍ അറസ്റ്റിലാവുകയാണെങ്കില്‍ 6 മാസത്തേക്കെങ്കിലും ജാമ്യം ലഭിക്കരുതെന്ന് കരുതിയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് സിപിഎം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+