കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജയരാജനും

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കുമാര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ തന്റെ മകന്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഉചിതമായില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇക്കാര്യം തന്റെ മകനോടു തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മകനെതിരെ വിഎസ് അച്യുതാനന്ദന്റെ പ്രതികരണം ശരിയായിരുന്നെന്നും പി ജയരാജന്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒരു പരാതി ഉയര്‍ന്നാല്‍ കേസെടുക്കുന്നത് സ്വാഭാവികമാണ്. അക്കാര്യമാണ് വിഎസ് പറഞ്ഞതെന്ന് ജയരാജന്‍ പ്രതികരിച്ചു. അതേസമയം, കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതെന്ന് ജയരാജന്‍ പറഞ്ഞു.

jayarajan

മനോജ് വധത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ദുരുദ്ദേശപരമാണെന്നും പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും അനാവശ്യമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഒന്നാം പ്രതിയെന്നു പറയുന്ന വിക്രമനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. വിക്രമന്‍ തന്റെ ഡ്രൈവര്‍ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്ത് ഒന്നാം തീയതിയാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ ഒന്നാം പ്രതിയെന്നു കരുതുന്ന വിക്രമന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

English summary
CPM leader p Jayarajan over son's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X