Get Updates
Get notified of breaking news, exclusive insights, and must-see stories!

നമോ വിചാര്‍ മഞ്ചിന് സിപിഎമ്മില്‍ പച്ചക്കൊടി

തിരുവനന്തപുരം: നമോ വിചാര്‍ മഞ്ച് വിട്ടുവരുന്ന മുന്‍ ബിജെപി പ്രവര്‍ത്തകരെ സ്വീകാരിക്കാനുള്ള കണ്ണൂര്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് സെകക്രട്ടറിയേറ്റിന്റെ പച്ചക്കൊടി. വിഎസിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മോഡി അനുയായികളായിരുന്നവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നത്.

ഏതെങ്കിലും പാര്‍ട്ടിവിട്ട് പുറത്തുവരുന്നവര്‍ സിപിഎമ്മിനൊപ്പം ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന ഭൂരിപക്ഷാഭിപ്രായം. അതേ സമയം സിപിഎമ്മിലേക്ക് വരുന്ന പഴയ മോഡി അനുയായികള്‍ക്ക് പെട്ടന്ന് അംഗത്വം നല്‍കേണ്ടെന്നും അവരെ തത്കാലം വര്‍ഗബഹുജന സംഘടനകളില്‍ നിര്‍ത്താനുമാണ് സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം.

NaMo vichar Manch

നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് കൊണ്ടുവരാനുള്ള കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം ഇതിനകം തന്നെ വിവാദമായിരുന്നു. തുടക്കം മുതല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇതിന് എതിരുനിന്നു. ഒകെ വാസു അടക്കമുള്ളവരുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് വിഎസ് തീരുമാനത്തെ എതിര്‍ത്തത്. മോഡിയുടെ ആളുകളാണിനരെന്നും മുമ്പ് മോഡിയുടെ ഭാണ്ഡപേറിയവരാണെന്നും വിഎസ് പറഞ്ഞിരുന്നു.

എന്നാല്‍ പാര്‍ട്ടിയിലേക്ക് വരുന്നവരെ ഏതെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കുന്നതിനെക്കാള്‍ സ്വീകരിക്കുന്നതാണ് നല്ലതെന്നാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. സാധാരണ നിലയ്ക്ക് സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+