Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹിന്ദുമതത്തില്‍ വിധവകള്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്നവരില്ലേ?'; യുസിസി വിഭാഗീയതക്കെന്ന് യെച്ചൂരി

കോഴിക്കോട്: യൂണിഫോം സിവില്‍ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് വര്‍ഗീയ ധ്രുവീകരണമാണ് എന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യൂണിഫോം സിവില്‍ കോഡിന് എതിരെ സി പി എം കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിഫോം സിവില്‍ കോഡിനെതിരെ ഒന്നിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന രാജ്യത്തെ വൈവിധ്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത് എന്നും അതാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് യൂണിഫോം സിവില്‍ കോഡ് ബിജെപി ഉയര്‍ത്തി കാട്ടുന്നത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ലോകത്ത് പല രാജ്യങ്ങളും വ്യത്യസ്തതയും വൈവിധ്യങ്ങളുടെ സൗന്ദര്യവും നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്.

sitaram yechury

അപ്പോഴാണ് ഏകീകരണം എന്ന പേരില്‍ പുതിയ ആശയവുമായി കേന്ദ്ര സര്‍ക്കാര്‍ വരുന്നത് എന്നും ജനാധിപത്യത്തിന്റെ സുരഭിലമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനു പകരം ഏകീകരണം എന്ന പേരില്‍ മറ്റു ചില അജണ്ടകളിലേക്കാണ് സര്‍ക്കാര്‍ പോകുന്നത് എന്നും യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായുള്ള ഈ നീക്കങ്ങള്‍ അപകടകരമാണെന്ന മുന്നറിയിപ്പും യെച്ചൂരി നല്‍കി.

ലിംഗസമത്വത്തിന് വ്യക്തിനിയമത്തില്‍ മാറ്റം വരണം എന്നും എന്നാല്‍ ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല യൂണിഫോം സിവില്‍ കോഡ് എന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സിവില്‍ കോഡ് എന്നത് ഭരണഘടനയിലെ നിര്‍ദ്ദേശക തത്വം മാത്രമാണ്. അത് ആവശ്യമില്ലെന്നാണ് മുന്‍ നിയമ കമ്മീഷന്‍ പറഞ്ഞതെന്നും ആ നിലപാടിനെയാണ് സി പി എം അംഗീകരിക്കുന്നത് എന്നും യെച്ചൂരി വ്യക്തമാക്കി.

ഹിന്ദു-മുസ്ലീം വിഭാഗീയത ഉണ്ടാക്കി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി നീക്കമെന്നും യെച്ചൂരി ആരോപിച്ചു. ഒരു മതത്തിലോ സമുദായത്തിലോ മാറ്റങ്ങള്‍ വേണമെങ്കില്‍ അത് തുറന്ന ചര്‍ച്ചയിലൂടെ വേണം കൊണ്ടുവരാന്‍ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരവും അനുഷ്ഠാനവും പാരമ്പര്യവും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഹൈന്ദവ വിശ്വാസപ്രകാരം അമ്മയുടെ സഹോദരന്റേ മകനേയൊ മകളെയോ വിവാഹം കഴിക്കുന്ന ആചാരമുണ്ട്. അത് സംരക്ഷിപ്പെടുന്നു. അതുപോലെ സ്വത്തവകാശത്തില്‍ വ്യത്യസ്ത ആചാരമാണ് വ്യത്യസ്ത മതങ്ങളില്‍ ഉള്ളത്. സ്ത്രീകള്‍ക്കും വിധവകള്‍ക്കും സ്വത്തവകാശം നിഷേധിക്കുന്ന ഹിന്ദു മതവിഭാഗങ്ങള്‍ ഉള്ള ഒരു രാജ്യത്ത് എന്ത് ഏകീകരണമാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ഗോത്ര വിഭാഗങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന നാഗാലന്റ് മുഖ്യമന്ത്രി ആവശം അമിത് ഷാ അംഗീകരിച്ചതായി പറയുന്നു. അങ്ങനെയെങ്കില്‍ ഈ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള ഈ സാമുദായിക ധ്രുവീകരണം ഇന്ത്യ എന്ന സങ്കല്‍പത്തെ തന്നെ ഇല്ലാതാക്കും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി യൂണിഫോം സിവില്‍ കോഡ് കൊണ്ടുവരാന്‍ പോകുന്നു എന്ന് പറഞ്ഞത് മുതല്‍ അതിനെക്കുറിച്ചാണ് എല്ലായിടത്തും ചര്‍ച്ച എന്ന് സെമിനാറില്‍ സംസാരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി മുക്കം ഉമര്‍ ഫൈസി അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കണമെന്നം യൂണിഫോം സിവില്‍ കോഡിനെതിരെ ആരെന്ത് പരിപാടി സംഘടിപ്പിച്ചാലും കൂടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി ഉണ്ടാക്കാന്‍ പോകുന്ന നിയമം ഏതാണെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്ന് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മുഹമ്മദ് ഫൈസി പറഞ്ഞു. എല്ലാ സമയത്തും മത ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ സിപിഎം ഒപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+