Get Updates
Get notified of breaking news, exclusive insights, and must-see stories!

'മതവര്‍ഗ്ഗീയത പരത്തി വര്‍ഗ്ഗീയ ലഹളയുണ്ടാക്കുക ലക്ഷ്യം', ആർഎസ്എസിനും എസ്ഡിപിഐക്കുമെതിരെ സിപിഎം

തിരുവനന്തപുരം: ആലപ്പുഴയില്‍ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങള്‍ കേരളത്തെ നടുക്കിയിരിക്കുകയാണ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍, ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടത്. ഇരുകൊലപാതകങ്ങളിലുമായി എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്.

സംസ്ഥാനത്തെ സമാധാനം ഇല്ലാതാക്കാനുളള ശ്രമത്തിലാണ് വര്‍ഗീയ ശക്തികള്‍ എന്ന് സിപിഎം കുറ്റപ്പെടുത്തി. മതവര്‍ഗീയത പരത്തി വര്‍ഗീയ ലഹളയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന സമാധാനജീവിതത്തെ തകിടം മറിയ്‌ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ഈ ആക്രമണങ്ങള്‍ എന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.

77

സിപിഎം പ്രസ്താവന വായിക്കാം: '' സമാധാന കേരളത്തെ ഇല്ലാതാക്കാന്‍ രണ്ട്‌ വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന നിഷ്‌ഠൂരമായ പരസ്‌പര കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണം. കേരളത്തെ ചോരക്കളമാക്കാന്‍ വിരുദ്ധ വര്‍ഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണര്‍വോടെയും ജാഗ്രതയോടെയും രംഗത്തു വരണം. എല്‍.ഡി.എഫ്‌ ഭരണത്തില്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്‌. അതില്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ യജ്ഞത്തിലാണ്‌ വര്‍ഗ്ഗീയ ശക്തികള്‍.

ചിത്രശലഭം പോൽ... സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറൽ

മതവര്‍ഗ്ഗീയത പരത്തി ജനങ്ങളില്‍ സ്‌പര്‍ദ്ധയും അകല്‍ച്ചയും ഉണ്ടാക്കി നാട്ടില്‍ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ട്‌. ആലപ്പുഴ ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട്‌ വര്‍ഗ്ഗീയ ശക്തികള്‍ മത്സരിച്ച്‌ നടത്തിയ കൊലപാതകങ്ങള്‍ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്‌. എസ്‌ഡിപിഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറില്‍ കാറിടിച്ചിട്ട്‌ ബിജെപിക്കാര്‍ അരുംകൊല ചെയ്‌തപ്പോള്‍, ബിജെപി നേതാവിനെ വീടുകയറി എസ്‌ഡിപിഐക്കാര്‍ നിഷ്‌ഠൂരമായി കൊല്ലുകയായിരുന്നു.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന സമാധാനജീവിതത്തെ തകിടം മറിയ്‌ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ഈ ആക്രമണങ്ങള്‍. അക്രമ ശക്തികള്‍ക്കെതിരെ കര്‍ശനമായ ഭരണ - പോലീസ്‌ നടപടികളിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ തല്‍ക്ഷണം നീങ്ങിയത്‌ ആശ്വാസകരമാണ്‌. രണ്ട്‌ കൊലപാതകങ്ങളിലേയും കുറ്റവാളികളേയും അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടാന്‍ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വര്‍ഗ്ഗീയ ശക്തികള്‍ക്കും അക്രമകാരികള്‍ക്കുമെതിരായ ഭരണത്തിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ്‌. കൊലപാതക ശക്തികള്‍ തന്നെ എല്‍ഡിഎഫ്‌ ഭരണത്തെ കുറ്റപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത്‌ അതിശയകരമാണ്‌. കേരളം നിയമവാഴ്‌ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്‌താവന ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്‌. ബിജെപിയുടെ സ്വരം തന്നെയാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രതികരണങ്ങളില്‍ കേള്‍ക്കുന്നത്''.

Recommended Video

cmsvideo
    Alappuzha SDPI incident: K S Shan's family Response | Oneindia

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+