കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനു മര്യാദയുടെ സീമ ലംഘിച്ചുവെന്ന് സിപിഎം, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് തൊഴിലാളി മാർച്ച്

Google Oneindia Malayalam News

തിരുവനന്തപുരം: എളമരം കരീമിന് എതിരെ ന്യൂസ് അവറില്‍ അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകളിലേക്ക് സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്കും കൊച്ചിയിലേയും കോഴിക്കോട്ടേയും ഓഫീസുകളിലേക്കുമാണ് തൊഴിലാളി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

തിരുവനന്തപുരത്തെ മാര്‍ച്ച് പോലീസ് ഫയര്‍ സ്റ്റേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ വെച്ച് തടഞ്ഞു. പണിമുടക്കിനെ കുറിച്ചുളള ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് വിനു വി ജോണ്‍ എളമരം കരീമിനെതിരെ പ്രസ്താവന നടത്തിയത്. എളമരം കരീമിനേയും കുടുംബത്തേയും വാഹനത്തില്‍ നിന്ന് ഇറക്കണമെന്നും യാത്രക്കാരില്‍ ചിലര്‍ക്ക് സമരക്കാരില്‍ നിന്നും അടി കിട്ടിയത് പോലെ അടിക്കണമെന്നുമാണ് വിനു വി ജോണ്‍ പറഞ്ഞത്.

'കാവ്യാ മാധവനെ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യണം', കാരണം വ്യക്തമാക്കി രാഹുൽ ഈശ്വർ'കാവ്യാ മാധവനെ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യണം', കാരണം വ്യക്തമാക്കി രാഹുൽ ഈശ്വർ

44

എളമരം കരീമിനെതിരായ വിനു വി ജോണിന്റെ പ്രസ്താവനയ്ക്ക് എതിരെ സിപിഎം രംഗത്ത് വന്നിട്ടുണ്ട്. വിനു വി ജോൺ നടത്തിയ അക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അക്രമണത്തിന് ആഹ്വാനം നൽകുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും സിപിഎം വ്യക്തമാക്കി.

' സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാർടി നേതാവുമായ സ. എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോൺ നടത്തിയ അക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനാധിപത്യ സമൂഹത്തിൽ അനിവാര്യമായ ഒന്നാണ് മാധ്യമങ്ങളുടെ സ്വത്രന്തമായ പ്രവർത്തനം. ജനാധിപത്യപരമായ ഭാഷയിൽ സംവാദങ്ങളുമായിരിക്കണം അതിന്റെ മുഖമുദ്ര. പരസ്പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങൾ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്.

ദൈവത്തിന്റെ ആ കയ്യൊപ്പ് കാരണം കേസില്‍ ദിലീപ് വിജയിക്കും, പിണറായി ഇടപെടുമെന്ന് പറയരുത്: രാഹുല്‍ ഈശ്വർദൈവത്തിന്റെ ആ കയ്യൊപ്പ് കാരണം കേസില്‍ ദിലീപ് വിജയിക്കും, പിണറായി ഇടപെടുമെന്ന് പറയരുത്: രാഹുല്‍ ഈശ്വർ

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടുള്ള സമീപനമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അവതാരകൻ വിനു വി ജോണിന്റെ ഭാഗത്തുനിന്നുണ്ടായത്. എളമരം കരീമിനെയും കുടുംബത്തേയും അക്രമിക്കണമെന്ന പരസ്യമായ പ്രസ്താവനയാണ് ചാനലിലൂടെ നടത്തിയിരിക്കുന്നത്. അക്രമണത്തിന് ആഹ്വാനം നൽകുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണം'.

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
CPM slams Vinu V John and Trade Union march to Asianet News office over his comments against Elamaram Kareem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X