10 മുതല്‍ 14 സീറ്റില്‍ വരെ വിജയമുറപ്പ്; 3 സീറ്റുകളില്‍ ഇഞ്ചോടിഞ്ച്, സിപിഎം കണക്ക്കൂട്ടലുകള്‍ ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ ജയസാധ്യതകള്‍ വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ചില മണ്ഡലങ്ങളില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്ന് ആരോപണങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. വോട്ടെടുപ്പിനെ കുറിച്ച് മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ടും പാര്‍ട്ടി ചര്‍ച്ച ചെയ്യും.
12 മണ്ഡലങ്ങളിലെങ്കിലും ബിജെപി വോട്ട് മറിച്ചെന്നാണ് സിപിഎം ജില്ലാഘടകങ്ങളുടെ വിലയിരുത്തല്‍. വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ പ്രകടമായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. ബിജെപി വോട്ട് മറിച്ചെങ്കിലും പത്തുമുതല്‍ പതിനാല് സീറ്റകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.. വിശദാംശങ്ങള്‍ ഇങ്ങനെ.

പതിനേഴ് മണ്ഡലങ്ങളിലും
വയനാട്, പൊന്നാനി,മലപ്പുറം ഒഴികേയുള്ള പതിനേഴ് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് നല്ല പ്രതീക്ഷയാണ് ഉള്ളത്. പത്തുമുതല്‍ പതിനാല് സീറ്റുകളില്‍ വരെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പാര്‍ട്ടി വിലയിരുത്തല്‍.

വയനാട്ടില്‍
രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ കഴിഞ്ഞ തവണ എംഐ ഷാനവാസ് നേടിയതിനേക്കള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ കഴിയില്ലെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. ഉയര്‍ന്ന പോളിങ് ശതമാനം പൂര്‍ണ്ണമായും യുഡിഎഫിന് അനുകുലവുമാവില്ല.

മലപ്പുറത്ത്
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതെിരെ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ വിപി സാനുവിന് കഴിഞ്ഞിട്ടുണ്ട്. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തില്‍ വ്യക്തമായ കുറവുണ്ടായേക്കുമെന്നാണ് എല്‍ഡിഎഫ് പാര്‍ലമെന്‍റ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്ത

കാസര്‍കോടും കണ്ണൂരും
സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് സാധിച്ചിട്ടുണ്ട്. കാസര്‍കോടും കണ്ണൂരും കോഴിക്കോടും വടകരയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

അനുകൂല ഘടകം
ബിജെപി വോട്ടുകള്‍ മറിച്ചിട്ടുണ്ടെങ്കിലും ശക്തരായ നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി വോട്ടുകള്‍ മുഴുവനായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞതുമാണ് കാസര്‍കോട്ടെയും കണ്ണൂരിലേയും വടകരയിലേയും അനുകൂല ഘടകം.

കോഴിക്കോട്
കോഴിക്കോട് തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരായി ഉയര്‍ന്ന ഒളിക്യാമറ വിവാദം തുണയാകും. എ പ്രദീപ് കുമാറിന്‍റെ ജനസമ്മിതി നിഷ്പക്ഷ വോട്ടുകള്‍ നേടിത്തരുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

പാലക്കാട്
പാലക്കാട് എംബി രാജേഷിന്‍റെ വിജയം ഇടതുമുന്നണിക്ക് നൂറ് ശതമാനം ഉറപ്പാണ്. മലമ്പുഴ, കോങ്ങാട് എന്നിവിടങ്ങളിൽ വോട്ടിംഗ് നിരക്ക് ഉയര്‍ന്നത് ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍ കടക്കാന്‍ ഇടയാക്കുമെന്നും പാലക്കാട്ടെ മുന്നണി നേതൃത്വം ഉറപ്പിക്കുന്നു.

തൃശ്ശൂരില്‍
തൃശ്ശൂരില്‍ സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസിന് ഗുണകരാമാകുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. ആലത്തൂരിലും വന്‍തോതില്‍ ബിജെപി വോട്ട് യുഡിഎഫിലേക്കു പോയെന്നും. എങ്കിലും ഇവിടെ പികെ ബിജു വിജയിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

മധ്യകേരളത്തില്‍
ചാലക്കുടി, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലാണ് മധ്യകേരളത്തില്‍ സിപിഎം വിജയം പ്രതീക്ഷിക്കുന്നത്. കോതമംഗലത്തും ഉടുമ്പൻചോലയിലും പോളിംഗ് ശതമാനം ഉയർന്നത് മാത്രമാണ് ഇടുക്കിയില്‍ ഇടതു പക്ഷം അനുകൂല ഘടകമായി കാണുന്നത്. ചാലക്കുടിയില്‍ സഭയുടെ പിന്തുണ വഴി ഇന്നസെന്‍റിന് വീണ്ടും വിജയിച്ച് കയറാന്‍ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ആറ്റിങ്ങലില്‍
ആറ്റിങ്ങലില്‍ സമ്പത്തിന്‍റെ വിജയം ഉറപ്പിക്കുന്ന പാര്‍ട്ടി പത്തനംതിട്ടയില്‍ വീണാജോര്‍ജ്ജിന്‍റെ വിജയവും പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് സി ദിവാകരനിലൂടെ ഒരു അട്ടിമറിയും സിപിഎം കാണുന്നുണ്ട്.

ബിജെപി അക്കൗണ്ട് തുറക്കില്ല
എറണാകുളം, മാവേലിക്കര, കോട്ടയം മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. ഇവിടങ്ങളിലെ വിജയസാധ്യതയും എഴുതി തള്ളാനാവില്ല. ബിജെപി വോട്ടുവിഹിതം വര്‍ധിപ്പിക്കുമെങ്കിലും അവര്‍ക്ക് ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ.












Click it and Unblock the Notifications