കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, ഇത് കൈവിട്ട കളി'; ഗവര്‍ണര്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ പല നാളുകളായി ശ്രമം നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള സർക്കാരിനെ സംരക്ഷിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തെ ഒരെയൊരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് കേരളത്തിലുളളത്.അതുകൊണ്ട് തന്നെ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നുള്ളത് സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യമാണ്. അതിന്‍റെ ഭാഗമായാണ് നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നത്. ഗവർണറെ ഉപയോഗിച്ചും സർക്കാരിനെനെതിരെ നീക്കം നടക്കുന്നു. ഗവർണർ ഇടപെടേണ്ട രീതിയിൽ അല്ല നിലവിൽ പ്രവർത്തിക്കുന്നത്.

kodiyeri

ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ബോധപൂർവമായ കൈവിട്ട കളിയാണ്. പ്രധാന ഓർഡിനൻസുകൾ പോലും തടസപ്പെടുത്തുന്നു. പോകുമ്പോൾ പതിനൊന്നും പോകട്ടെ എന്ന നിലപാടാണ് ഓർഡിനൻസിന്റെ കാര്യത്തിൽ ഗവർണർ സ്വീകരിച്ചത്. ഓർഡിനൻസ് പ്രശ്നത്തിൽ സഭ സമ്മേളിക്കേണ്ട സ്ഥിതി വന്നു. ഇത്തരത്തിലാണെങ്കിൽ ഭരണഘടനാനുസൃതമായി സർക്കാരിനും ഇടപെടേണ്ടി വരുമെന്ന് കോടിയേരി വ്യക്തമാക്കി.

ഗവര്‍ണര്‍ രാജാവല്ല, രാജ്ഭവന്‍ രാജാവിന്റെ കൊട്ടാരവുമല്ല; തുറന്നടിച്ച് എംവി ജയരാജന്‍ഗവര്‍ണര്‍ രാജാവല്ല, രാജ്ഭവന്‍ രാജാവിന്റെ കൊട്ടാരവുമല്ല; തുറന്നടിച്ച് എംവി ജയരാജന്‍

ഓർഡിനൻസിന്റെ കാര്യത്തിൽ എന്ത് കൊണ്ട് ഒപ്പിടില്ലെന്ന കാരണം ഗവർണർ വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
മറ്റ് പല സംസ്ഥാനങ്ങളിലും ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ നിലയിൽ കേരളത്തിന് പരിചയമില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു.കേരളത്തിന് അനുവദിച്ച റവന്യു ഗ്രാന്‍റിൽ കുറവുണ്ട്. വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയുകയാണ്.

ഇവിടെ വികസനം വേണ്ടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര നിലപാടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. മാധ്യമങ്ങളും സർക്കാരിന്റെ നേട്ടങ്ങളെ തമസ്കരിക്കുന്നു. എന്നാല്‍ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കോടിയേരി പറഞ്ഞു.കിഫ്ബിയെ ഉൾപ്പെടെ തകർക്കാൻ ശ്രമിക്കുകയാണ്. തോമസ് ഐസക്കിന് എതിരായ ഇ.ഡി നോട്ടീസ് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. കിഫ്ബിയുടെ പ്രവർത്തനം തകർക്കുകയാണ് ലക്ഷ്യം. എല്ലായിടത്തും ഇ.ഡി കടന്നുകയറി ഇടപെടുന്നുവെന്നും കോടിയേരി പറഞ്ഞു.

കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
കുഴിയെ സ്‌നേഹിക്കുന്ന ഇത്രയേറെപ്പെർ കേരളത്തിലുണ്ടോ | *Politics

English summary
cpm state secretary kodiyeri balakrishnan against kerala governor arif mohammad khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X