കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറെയും മുഖ്യമന്ത്രിയെയും രക്ഷിക്കാന്‍ സിപിഎം ബിജെപിക്ക് മുന്നില്‍ കീഴടങ്ങി: രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണഘടനപരമായി വളരെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചുവെന്നും അദ്ദേഹത്തിന് ബിനാമി പേരില്‍ ഫ്ളാറ്റുണ്ടെന്നുമുള്ള സ്വപ്നാസുരേഷിന്റെ മൊഴി ഇ ഡി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെയും, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെയും നേതൃത്വത്തില്‍ ഗൂഢസംഘം പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശവും അതീവ ഗുരുതരമാണ്. മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനും , സ്പീക്കര്‍ ശ്രീരാമകൃഷ്ണനും എതിരെ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷ് ഇ ഡിക്ക് നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണ്.

ramesh

സ്വര്‍ണ്ണക്കള്ളടത്ത് കേസ് പിടിക്കപ്പെട്ട നാളുമുതല്‍ പ്രതിപക്ഷം നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നതാണ് ഇതെല്ലാം. യു എ ഇ കോണ്‍ലേറ്റില്‍ നിന്ന് രാജിവച്ച വിവരം താന്‍ മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി പറഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയോടെ ഇത്രയും നാള്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സ്വപ്നയെ തനിക്കറിയില്ലന്നാണ് മുഖ്യമന്ത്രി ഒരു ഉളപ്പുമില്ലാതെ പറഞ്ഞത്. താന്‍ പറഞ്ഞത് നുണയാണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ സമ്മതിക്കണം.

സര്‍ക്കാര്‍ പദ്ധതികള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടറില്ലാതെ നല്‍കുന്നതിന്റെ പേരില്‍ ഈ ഗൂഢസംഘം കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. അതിനെയെല്ലാം പൂര്‍ണ്ണമായും ശരിവയ്കുന്നതാണ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് സമര്‍പ്പിച്ച സ്വപ്നയുടെ മൊഴി. ബിനാമി നിക്ഷേപമുണ്ട് സ്പീക്കര്‍ തന്നെ വെളിപ്പെടുത്തിയതായുള്ള മൊഴിയും അതീവ ഗുരുതരമാണ്.

സ്പീക്കര്‍ പദവിയുടെ അന്തസ് തന്നെ ശ്രീരാമകൃഷ്ണന്‍ ഇടിച്ചുതാഴ്ത്തിയി രിക്കുകയാണ്. ബിനാമിയുടെ ഫ്ളാറ്റില്‍ വച്ചാണ് യു എ ഇ കോണ്‍സല്‍ ജനറലിന് നല്‍കാനുള്ള പണമടങ്ങിയ സ്പീക്കര്‍ തനിക്ക് നല്‍കിയതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും കസേരയിലിരുന്ന് പിണറായി വിജയനും, ശ്രീരാമകൃഷ്ണനും നടത്തിയത് രാജ്യദ്രോഹകുറ്റമാണ്. എന്നിട്ടും ഇവരെ രക്ഷിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരും അവരുടെ അന്വേഷണ ഏജന്‍സികളും ശ്രമിക്കുകയാണ്.

ബിഗ് ബോസില്‍ നിന്ന് സൂര്യ പുറത്തേക്കോ, ഇറങ്ങിപ്പോകുമ്പോള്‍ വിഷമമുണ്ടെന്ന് താരം; മോഹന്‍ലാലിനോട് പറഞ്ഞത്ബിഗ് ബോസില്‍ നിന്ന് സൂര്യ പുറത്തേക്കോ, ഇറങ്ങിപ്പോകുമ്പോള്‍ വിഷമമുണ്ടെന്ന് താരം; മോഹന്‍ലാലിനോട് പറഞ്ഞത്

 ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം: ശബരിമലയിൽ നിയമനിർമാണം; രാജ്നാഥ് സിംഗ് ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം: ശബരിമലയിൽ നിയമനിർമാണം; രാജ്നാഥ് സിംഗ്

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യം, ജനം എല്‍ഡിഎഫിനോട് പൊറുക്കില്ലെന്നും സ്മൃതി ഇറാനിശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യം, ജനം എല്‍ഡിഎഫിനോട് പൊറുക്കില്ലെന്നും സ്മൃതി ഇറാനി

English summary
CPM surrenders to BJP to save Speaker and CM Says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X