Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിമുറുക്കി പിണറായി; ഐഎൻഎൽ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളിൽ സിപിഎമ്മുകാരും

നേരത്തെ കർശന താക്കീത് നൽകിയതിന് പിന്നാലെയാണ് പാർട്ടിയുടെ നേരിട്ടുള്ള ഇടപ്പെടൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ച ഐഎൻഎൽ തുടക്കം മുതൽ തന്നെ പല വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇത് ഇടതുമുന്നണിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നതാണെന്ന് മനസിലായതോടെ നിർണായക ഇടപ്പെടൽ നടത്തിയിരിക്കുകയാണ് സിപിഎം. നേരത്തെ കർശന താക്കീത് നൽകിയതിന് പിന്നാലെയാണ് പാർട്ടിയുടെ നേരിട്ടുള്ള ഇടപ്പെടൽ.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

സ്റ്റാഫ് അംഗങ്ങളിൽ സിപിഎമ്മുകാർ

സ്റ്റാഫ് അംഗങ്ങളിൽ സിപിഎമ്മുകാർ

ഐഎൻഎൽ പ്രതിനിധിയായി അഹമ്മദ് ദേവർകോവിലാണ് പിണറായി മന്ത്രിസഭയിൽ ഇടംകണ്ടെത്തിയത്. മന്ത്രിയെ ചുറ്റിപറ്റി തന്നെയാണ് നേരത്തെയുർന്ന വിവാദങ്ങളെല്ലാം എന്നിരിക്കെ അഹമ്മദ് ദേവർകോവിലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ സിപിഎമ്മുകാരെ ഉൾപ്പെടുത്തി. കോഴിക്കോട്ടെ ഡിവൈഎഫ്ഐ നേതാവ് അഡ്വ മുഹമ്മദ് ഇര്‍ഷാദ് ഉള്‍പ്പടെ മൂന്നുപേരെ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഒരു മന്ത്രിയും പല വിവാദങ്ങളും

ഒരു മന്ത്രിയും പല വിവാദങ്ങളും

സ്ഥാനമേറ്റെടുത്തത് മുതൽ അഹമ്മദ് ദേവർകോവിലിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. പാർട്ടിയോടും മുന്നണിയോടും ആലോചിക്കാതെയാണ് അഹമ്മദ് ദേവർകോവിലിന്റെ പല തീരുമാനങ്ങളെന്നും വിമർശനം ഉയർന്നിരുന്നു. പിന്നാലെ നിയമന ആരോപണവും കോഴ വിവാദവുമെല്ലാം മന്ത്രിക്ക് നേരെയെത്തി. ഇതോടെ സിപിഎമ്മിനെ ഇടപ്പെടാതെ വയ്യെന്ന സ്ഥിതിയായി.

ആർഎസ്എസ് അനുഭാവി

ആർഎസ്എസ് അനുഭാവി

ഐഎന്‍എല്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിന്റെ ഗണ്‍മാന്‍മാരില്‍ ഒരാള്‍ ആര്‍എസ്എസ് അനുഭാവി ആണെന്നതും വിവാദമായി. ഇതിനെതിരെ പോലീസിലെ തന്നെ സിപിഎം അനുകൂലികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വ്യവസായിയുടെ താത്പര്യപ്രകാരമാണ് ഈ നിയമനം എന്നായിരുന്നു ആക്ഷേപം. മന്ത്രിമാര്‍ക്ക് നാല് ഗണ്‍മാന്‍മാരാണ് അനുവദിക്കുക. മന്ത്രിയുടേയും പാര്‍ട്ടിയുടേയും കൂടി താത്പര്യം പരിഗണിച്ചാണ് പോലീസില്‍ നിന്ന് സുരക്ഷയ്ക്കായി ഗണ്‍മാനെ അനുവദിക്കുക.

കോഴ ആരോപണം

കോഴ ആരോപണം

പിഎസ്‌‌സി അംഗത്തെ നിയമിക്കുന്നതിന് 40 ലക്ഷം രൂപ കോഴ വാങ്ങി എന്ന ആരോപണം ആയിരുന്നു ഐഎന്‍എലിനെ വലിയ പ്രതിരോധത്തിലാക്കിയത്. ഇതിന് പുറമേ സംസ്ഥാന ജനറല്‍ സെക്രട്ടറി അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ഐഎന്‍എല്‍ നേതാക്കളെ വിളിച്ചുവരുത്തി കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ശാസിച്ചിരുന്നു. അതിന് ശേഷവും ഇത്തരം ഒരു നീക്കം നടത്തിയത് സിപിഎമ്മിനെ വലിയ തോതില്‍ പ്രകോപിപ്പിച്ചു.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
    മന്ത്രിക്ക് ഭീഷണി

    മന്ത്രിക്ക് ഭീഷണി

    കഴിഞ്ഞദിവസം മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വ്യക്തി ഐഎന്‍എല്‍ നേതാവാണെന്നും ആരോപണം ഉയർന്നിരുന്നു. കാച്ചാണി അജിത്ത് ആണ് അറസ്റ്റില്‍ ആയത്. ഇയാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നാണ് ആക്ഷേപം.

    ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+