Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍വറിന്റെ 'പവർ'; പി ശശി തെറിക്കുമോ? ആരോപണങ്ങള്‍ സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും

തിരുവനന്തപുരം: നിലമ്പൂർ എം എല്‍ എ പിവി അന്‍വർ ഉയർത്തിയ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി പി എം തീരുമാനം. അന്‍വർ ഉന്നയിച്ച കാര്യങ്ങള്‍ വളരെ പ്രധാന്യത്തോടെ തന്നെ കാണുന്ന പാർട്ടി അടുത്ത സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഉള്‍പ്പെടേയുള്ളവർക്കെതിരെയാണ് അന്‍വർ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് തന്റെ പരാതി അറിയിച്ച പിണറായി വിജയന്‍ ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററേയും കണ്ട് പരാതി കൈമാറി. വെള്ളിയാഴ്ച ചേരുന്ന അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തന്നെ പിവി അന്‍വറിന്റെ പരാതി പരിഗണിച്ചേക്കും.

p-sasi-pv-anwar-

വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും അന്വേഷണ നടപടികളിലേക്ക് സി പി എം കടക്കുക. പി ശശിക്കെതിരായ ആരോപണത്തില്‍ സി പി എം അന്വേഷണത്തിന് തയ്യാറായാല്‍ അത് പാർട്ടിക്കുള്ളില്‍ തന്നെ വലിയ തരത്തിലുള്ള ചർച്ചകള്‍ക്ക് ഇടയാക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി, കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും പിവി അന്‍വർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തെ പൊലിസീല്‍ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അന്‍വർ എം എല്‍ എ ഇന്ന് വ്യക്തമാക്കി. 'വിശ്വസിച്ച് ഏൽപ്പിച്ചവർ തന്നെ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. പരാതികളിൽ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളിൽ നീതിപൂ‍ർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്' പിവി അന്‍വർ പറഞ്ഞു.

എ ഡി ജി പി അജിത് കുമാർ ചുമതലയിൽ തുടരുമ്പോൾ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യം തന്നെയാണ് എനിക്കും ഉള്ളത്. എ ഡി ജി പിയെ മാറ്റേണ്ടത് താനല്ല. താൻ പരാതിയുമായി മുന്നോട്ട് പോകും. ഇതൊരു അന്തസ്സുള്ള പാർട്ടിയാണ്. അന്തസ്സുള്ള ഗവൺമെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. ജനങ്ങൾക്ക് മുന്നിലാണ് പരാതി തുറന്ന് പറഞ്ഞത്. അന്വേഷണത്തിന് വേണ്ടി താന്‍ തിരക്ക് കൂട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+