സോളാർ കേസ് ആയുധമാക്കുന്ന സിപിഎം ജനങ്ങളോട് മറുപടി പറയേണ്ട കാലം വരും- ഉമ്മൻ ചാണ്ടി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: കോൺഗ്രസ് നേതാക്കളെ അപമാനിക്കാൻ സോളാർ കേസ് ആയുധമാക്കുന്ന സി.പി.എം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയെന്നൊക്കെ പറയുന്നത് വെറും തട്ടിപ്പ്; സൗദി കിരീടാവകാശി ചെയ്തത് എതിരാളികളെ വെട്ടിനിരത്തല്‍

കടിയങ്ങാട് പാലം നടന്ന ഇന്ദിരാഗാന്ധി ജൻമശതാബ്ദി കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാണ് തലയിൽ മുണ്ടിട്ടു നടക്കുക എന്നത് വരൂുംനാളുകളിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.ബൂത്ത് പ്രസിഡൻറ് നടുവിലക്കണ്ടി രാജീവൻ അധ്യക്ഷത വഹിച്ചു.

ummanchandy

കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി.സെക്രട്ടറിമാരായ കെ.കെ.വിനോദൻ ,ഐ.പി.രാജേഷ് , സത്യൻ കടിയങ്ങാട്, ഇ.വി.രാമചന്ദ്രൻ , എരവത്ത് മുനീർ , പി.വാസു, പി.ജെ.തോമസ് , ബ്ലോക്ക് കോൺ ഗ്രസ് പ്രസിഡൻറ് രാജൻ മരുതേരി , ഇ.ടി.സരീഷ്, എൻ.പി.വിജയൻ , പി.കെ.രാഗേഷ് ,എൻ.ചന്ദ്രൻ , പി. സൈറ ബാനു , എൻ.എസ് നിധീഷ് , എസ് .സുനന്ദ് , പി .എം ജിതേഷ് , രാജൻ കോവുപുറത്ത്, അരുൺ പെരുമന, സി.പി.രാജൻ ,കെ എം ശ്രീനാഥ് , ജോജി ജോസഫ് സംസാരിച്ചു.

English summary
cpm will have to give reply in future for this threatening with solar; umman chandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്