കെടി ജലീൽ സിപിഎമ്മിൽ ഇസ്ലാമിസം നടപ്പാക്കുന്നു; പാർട്ടിക്ക് തലവേദന, തന്നിഷ്ടക്കാരനെന്ന്...

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: എൽഡിഎഫിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമർസനവുമായി സിപിഎം പ്രവർത്തകർ. മലപ്പറം ജില്ലയിലെ ഏര്യ സമ്മേളനങ്ങളിൽ ജലീലിനെ കുറിച്ച് വ്യാപക പരാതികലാണ് ഉയർന്നത്. കെടി ജലിൽ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളെ പരിഗമിക്കാതെ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. ജമായത്തെ ഇസ്ലാമി പോലുള്ള സംഘടനകളോടും അവയുടെ പ്രവർത്തകരോടും ജലീലിന് താൽപ്പര്യമാണ് എന്ന മട്ടിലും എടപ്പാൾ, പൊന്നാനി ഏര്യ സമ്മേളനത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പാർട്ടി അംഗം പോലുമല്ലാത്ത ജലീൽ പാർട്ടി സമ്മേളനങ്ങളിൽ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുന്നുവെന്നും വ്യാപകമായി പാർട്ടി പ്രവർത്തകർക്കിടയിൽ പരാതിയുണ്ട്. പിണറായി വിജയനോടുള്ള അമിത ഭക്തിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിനില്ലെന്നും പ്രവർത്തകർക്കിടയിൽ‌ വിമർ‌ശനം ഉയർന്നു. മുതലാളിമാരെ സംരക്ഷിക്കുന്ന തരത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ആരോപണം ഉയർന്നു. ഒട്ടുമിക്ക ഏരിയ സമ്മേളനങ്ങളിലും മന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

KT Jaleel

കെടി ജലീൽ എന്ന ഇസ്ലാമിക മന്ത്രിയിലൂടെയല്ല കമ്മ്യൂണിസം നടപ്പാക്കേണ്ടത്. അയാൾ ഇസ്ലാമിസമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത് എന്ന് ജലീക് കാളിയത്ത് എന്ന പാർട്ടി പ്രവർത്തകനിട്ട പോസ്റ്റിൽ മന്ത്രിക്കെതിരെയുള്ള പ്രതികരണങ്ങളുണ്ട്. സമകാലിക മലയാളമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ജലീലിന്റെ വിഷയത്തെ കൂടാതെ പിവി അൻവർ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങളിലും പാർട്ടി സമ്മേളനങ്ങലിൽ ചർച്ച നടക്കാൻ സാധ്യതയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM workers against KT Jaleel

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്