കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഗ്രൗണ്ടില്‍ കിടക്കവെ എട്ട് സിപിഎമ്മുകാര്‍ക്ക് അര്‍ധരാത്രി വെട്ടേറ്റു; ഗുരുതരാവസ്ഥയില്‍

മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

  • By Ashif
Google Oneindia Malayalam News

താനൂര്‍: മലപ്പുറം താനൂരില്‍ സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റു. എട്ട് പേര്‍ക്കാണ് വെട്ടേറ്റത്. ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീരദേശമായ ഉണ്യാലങ്ങലിലെ ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍. ഈ സമയമാണ് ആക്രമണമുണ്ടായത്.

Murder

നിറമരുതൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഞായറാഴ്ച സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം നടന്നിരുന്നു. കളി കഴിഞ്ഞ് മൈക്കും മറ്റു ഉപകരങ്ങളും കൊണ്ടുപോവാന്‍ വൈകിയതിനാല്‍ ഇതെല്ലാം ഗ്രൗണ്ടില്‍ തന്നെ വച്ചു. ഈ സാധനങ്ങള്‍ക്ക് കാവലായി കിടന്നവര്‍ക്കാണ് വെട്ടേറ്റത്.

നിലവില്‍ മേഖലയില്‍ സംഘര്‍ഷങ്ങളില്ലാത്ത സാഹചര്യമായിരുന്നു. മുമ്പ് പല തവണ സംഘര്‍ഷമുണ്ടായ പ്രദേശമാണ് ഉണ്യാല്‍. ലീഗിലും സിപിഎമ്മിലും പെട്ട ബന്ധുക്കള്‍ തന്നെ പരസ്പരം ആക്രമിച്ച സംഭവങ്ങളും മുമ്പ് ഇവിടെ നിന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. പുതിയ സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English summary
The CPM and Muslim League workers clashed in Tanur in Malappuram district last night and 8 CPM activists received stab injuries. 4 among the injured are said to be in serious condition. The CPM alleged that the Muslim league workers were behind the attack. The attack took place in a ground where the workers were sleeping.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X