കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ജില്ലയില്‍ ഇന്ന് കാണുന്ന പരസ്പര സ്നേഹം ഇന്ത്യാ രാജ്യത്തിന് തന്നെ മാതൃക: ക്രൈംബ്രാഞ്ച് ഡിജിപി മുഹമ്മദ് യാസീന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് കാണുന്ന പരസ്പര സ്നേഹം ഇന്ത്യാ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ക്രൈംബ്രാഞ്ച് ഡിജിപി ബിഎസ് മുഹമ്മദ് യാസീന്‍ ഐപിഎസ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തിനത്തോടനുബന്ധിച്ച് ദര്‍സ് ഫെസ്റ്റ് ഫിനാലെ ഹോണറിംഗ് സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമംട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം

പരസ്പര സ്നേഹത്തിന് പുറമെ പഴയ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാഭ്യാസ മേഖലകളിലും ആരോഗ്യ മേഖലകളിലും കാര്യക്ഷമമായ പുരോഗതി മലപ്പുറം ജില്ലയില്‍ വളര്‍ന്ന് വന്നിട്ടുണ്ടെന്നും ഈ പുരോഗതി സംസ്ഥാനത്തിന്റെ നാനോന്മുഖ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമൂഹത്തിന് കാണിച്ച് കൊടുത്ത പരസ്പര ഐക്യമാണ് ഈ വളര്‍ച്ചക്ക് പിന്നിലെന്നും ബാബരി ദ്വംസന സമയത്തെ തങ്ങളുടെ ഇടപെടല്‍ സാമുദായിക ഉന്നമനത്തിന് ഏറെ സ്വാധീനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എ. മുഹമ്മദ് കുട്ടി, സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന്‍ ഫൈസി സംസാരിച്ചു.

malappuram

ഹോണറിംഗ് സെഷന്‍ ക്രൈംബ്രാഞ്ച് ഡിജിപി ബിഎസ് മുഹമ്മദ് യാസീന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു

ജാമിഅഃ ദര്‍സ് : ഫെസ്റ്റ് ഫിനാലെ സമാപിച്ചു

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തിനോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റ് ഫിനാലെ സമാപിച്ചു. മുന്നൂറോളം ദര്‍സുകളില്‍ നിന്നായി എണ്ണൂറോളം വിദ്യാര്‍ത്ഥികളാണ് 56 ഇന മല്‍സരങ്ങളില്‍ പങ്കെടുത്തത്.

സീനിയര്‍ വിഭാഗത്തില്‍ ആലത്തൂര്‍പടി ദര്‍സ്, കോടങ്ങാട് ദര്‍സ്, പൂക്കോട്ടൂര്‍ പാപ്പാട്ടുങ്ങല്‍ അന്‍സ്വാറുല്‍ ഇസ്ലാം ദര്‍സ് എന്നിവ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും ജൂനിയര്‍ വിഭാഗത്തില്‍ കോടങ്ങാട് ദര്‍സ്, ആലത്തൂര്‍പടി ദര്‍സ്, പൂക്കോട്ടൂര്‍ പാപ്പാട്ടുങ്ങല്‍ അന്‍സ്വാറുല്‍ ഇസ്ലാം ദര്‍സ് എന്നിവ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥനങ്ങളും നേടി. സീനിയര്‍ വിഭാഗത്തില്‍ ഹാഫിള് അലി മുനവ്വര്‍ കോടങ്ങാടും ജൂനിയര്‍ വിഭാഗത്തില്‍ ആസിഫ് കോടങ്ങാടും കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.


തഫ്സീര്‍ ഫാക്കല്‍റ്റിയുടെ ആദ്യ കൃതി 'ഗസ്വത് ബദ്ര്' പ്രകാശനം ഇന്ന്

ജാമിഅഃ നൂരിയ്യഃ അറബിയ്യഃ തഫ്സീര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'ഗസ് വതുല്‍ ബദ്ര് ഫീ കുതുബിത്തഫ്സീര്‍' (ബദ്ര് യുദ്ധം തഫ്സീര്‍ ഗ്രന്ഥങ്ങളില്‍) എന്ന പുസ്തകം ഇന്ന് (വ്യാഴം) മജ്ലിസുന്നൂര്‍ വാര്‍ഷിക സംഗമത്തില്‍ പ്രകാശനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.

അക്കാഡമിക് തലത്തില്‍ യൂണിവേഴ്സിറ്റി രീതി സ്വീകരിച്ച് ഈ അദ്ധ്യായന വര്‍ഷത്തിലാണ് ജാമിഅഃയില്‍ ഫാക്കല്‍റ്റികളായുള്ള പഠന ക്രമം സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്ന അറുപതോളം വരുന്ന ജൂനിയര്‍ കോളേജുകളില്‍ നിന്നും ദര്‍സുകളില്‍ നിന്നും ജാമിഅഃയിലെത്തുന്ന തല്‍പരരും പ്രഗത്ഭരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് അഭിരുചിക്കനുസരിച്ച് ഫാക്കല്‍റ്റികളില്‍ പഠനം നടത്താന്‍ അവസരം നല്‍കുന്നത്. തഫ്സീര്‍, ഫിഖ്ഹ് എന്നിങ്ങനെ രണ്ടു ഫാക്കല്‍റ്റികളാണ് നിലവിലുള്ളത്. വരും വര്‍ഷങ്ങളില്‍ അവശ്യത്തിനനുസരിച്ച് കൂടുതല്‍ ഫാക്കല്‍റ്റി സൗകര്യങ്ങളുണ്ടാകും.

English summary
Crimebranch dgp muhammad yasin speaking about malappuram unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X