കെകെ ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കേണ്ടിയിരുന്നില്ല, സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം
ദില്ലി: ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രി ആയിരുന്ന കെകെ ശൈലജയെ രണ്ടാം മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം. ആരോഗ്യമന്ത്രിയായി മികച്ച പ്രകടനം ആയിരുന്നു കെകെ ശൈലജ കാഴ്ച വെച്ചിരുന്നത്. നിപ്പാ കാലത്തും കൊവിഡ് ആദ്യ തരംഗത്തിന്റെ സമയത്തും കെകെ ശൈലജ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ വലിയ തോതില്‍ അഭിനന്ദിക്കപ്പെട്ടിരുന്നു.
എന്നാല്‍ രണ്ടാം സര്‍ക്കാരില്‍ പിണറായി വിജയന്‍ ഒഴികെ ഉളളവര്‍ക്കൊന്നും വീണ്ടും അവസരം നല്‍കിയില്ല. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കെകെ ശൈലജയെ തുടരാന്‍ അനുവദിക്കണം എന്നുളള ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് കെകെ ശൈലജ അടക്കമുളളവരെ മാറ്റി നിര്‍ത്താന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.

ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ
കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും മാറ്റാനുളള തീരുമാനത്തിന് എതിരെ പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആറന്മുള എംഎല്‍എ വീണ ജോര്‍ജിനെ ആണ് രണ്ടാം മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി സിപിഎം നിയോഗിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള നേതാക്കള്‍ ആണ് കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചത്. മുന്‍ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കളെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയ കേരള ഘടകത്തിന്റെ തീരുമാനവും കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശിക്കപ്പെട്ടു.
അതേസമയം കെകെ ശൈലജ അടക്കമുളള നേതാക്കളെ മാറ്റി നിര്‍ത്തിയ കേരള ഘടകത്തിന്റെ തീരുമാനത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിന്തുണച്ചു. രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ച നേതാക്കളേയും മുന്‍ മന്ത്രിമാരെയും സ്ഥാനാര്‍ത്ഥികളാക്കേണ്ടതില്ല എന്നത് കേരള ഘടകത്തിന്റെ നയപരമായ തീരുമാനം ആയിരുന്നുവെന്ന് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎമ്മിന്റെ ആ തീരുമാനം ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം എന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. 140ല്‍ 99 സീറ്റുകളിലും വിജയിച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയത്.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു












Click it and Unblock the Notifications