കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ ഹോട്ടലില്‍ ജനത്തിരക്കേറുന്നു; ഏറ്റവും കൂടുതല്‍ വില്‍പ്പന ആലപ്പുഴയില്‍

Google Oneindia Malayalam News

കൊച്ചി: ജനകീയ ഹോട്ടലുകളില്‍ ജനതിരക്ക് ഏറുന്നു. മൂന്ന് ദിവസം കൊണ്ട് ഞെട്ടിക്കുന്ന വില്‍പ്പനയാണ് കുടുംബശ്രീയുടെ നോതൃത്വത്തില്‍ നടത്തുന്ന ജനകീയ ഹോട്ടലുകളില്‍ നടന്നത്. 5684 ഊണുകളാണ് മൂന്ന് ദിവസം കൊണ്ട് അധികമായി വില്‍പ്പന നടത്തിയത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല് പേര്‍ ഭക്ഷണം വാങ്ങിയത്. 2500 ആളുകള്‍ ആലപ്പുഴയില്‍ അധികമായി ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി. തൊട്ട് പിന്നിലായി എറണാകുളവും പാലക്കാടുമുണ്ട്. എറണാകുളത്ത് 2000വും, പാലക്കാട് 700 ഓളം ഊണുകളുമാണ് നല്‍കിയത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച 1,74,348 പേര്‍ക്ക് ഭക്ഷണം നല്‍കി. ബുധനാഴ്ചയാകുമ്പോഴേക്കും ഇത് 1,79,681ആയി ഉയര്‍ന്നു, വ്യാഴാഴ്ചയാകുമ്പോഴേക്കും 1,80,32 പേരാണ് ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിയത്. പ്രതിദിന കണക്ക് പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിറ്റ് വരവുള്ളത്. 27,774 ഊണുകളാണ് വ്യാഴാഴ്ച വില്‍പ്പന നടത്തിയത്. രണ്ടാം സ്ഥാനത്ത് 22490 വില്‍പ്പനയുമായി തിരുവനന്തപുരവും, 18,891 വില്‍പ്പനയുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.

ke

ജനകീയ ഹോട്ടലിലെ പൊതിച്ചോറില്‍ ആവശ്യത്തിന് കറികളില്ലെന്ന് പറഞ്ഞ് ഒരുസ്വകാര്യചാനലില്‍ വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ഹോട്ടലുകളില്‍ കച്ചവടം ഏറിയത്. കോഴിക്കോട് വെറ്റിനറി ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന രുചികൂട്ട് എന്ന ഹോട്ടലാണ് വാര്‍ത്തയില്‍ വന്നത്. നാല് സംരംഭകരുള്‍പ്പെടെ 12 പേരാണ് ഈ ഹോട്ടല്‍ നടത്തുന്നത്. 2020 മുതലാണ് ഇത് ജനകീയ ഹോട്ടലായത്. തെരുവില്‍ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന ഉദയം പദ്ധതിയുടെ താല്‍ക്കാലിക ഷെല്‍ട്ടറിലും കോവിഡ് പ്രതിരോധത്തിനായി സജ്ജമാക്കിയ സി എഫ് എല്‍ സി ടികളിലും ഈ ഹോട്ടലില്‍ നിന്ന് മുടങ്ങാതെ ഭക്ഷണ വിതരണം ചെയ്യുന്നുണ്ട്.

ജനകീയ ഹോട്ടലുകളെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമം കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ തന്റെ ഫേസിബുക്കില്‍ കുറിച്ചിരുന്നു.
ജനകീയ ഹോട്ടലുകള്‍ പ്രവത്തിക്കുമ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ പുലരുന്നുണ്ടെന്നും മായം ചേര്‍ക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാര്‍ക്ക് കുറഞ്ഞ ചിലവില്‍ കഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കാനും ജനകീയ ഹോട്ടല്‍ സംരംഭത്തെ കൂടുതല്‍ മികവുറ്റതാക്കി മാറ്റാനും കൈകള്‍ കോര്‍ക്കാമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഈ പ്രസ്ഥാവനയെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പുറമെ എംഎല്‍എമാരായ പിവി ശ്രീനിജിന്‍, ജി സ്റ്റീഫന്‍, സംവിധായകന്‍ ജിയോ ബേബി അടക്കമുള്ളവരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
. കൂടാതെ പലരും സമീപത്തെ ജനകീയ ഹോട്ടലുകളില്‍ പോയി ഊണ് കഴിച്ചതിന്റെ അനുഭവങ്ങളും ചിത്രങ്ങളും സാമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ജനകീയ ഹോട്ടലുകള്‍ക്കെതിരെയുള്ള വ്യാജ വാര്‍ത്തകളും ദുഷ്പ്രചരണങ്ങളും അതൊരു ഉപജീവന മാര്‍ഗമായി കൂടി കരുതുന്ന ആളുകളുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും അത്തരം പ്രചരണം പാടില്ലെന്നും അത് അനുവദിക്കരുതെന്നും ശ്രീനിജിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ്. അത് ഉണ്ടാക്കുന്നവരുടെ സ്നേഹം കൂടിയാകുമ്പോള്‍ ഏറ്റവും തൃപ്തികരമായ ഭക്ഷണമെന്നും ഹോട്ടലില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിചേര്‍ത്തു.

Recommended Video

cmsvideo
Current status of Janakeeya hotels in Kerala

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

വിശപ്പ് രഹിത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്കു തനി നാടന്‍ ഊണു നല്‍കുന്ന ജനകീയഹോട്ടലുകള്‍ നടത്തിവരുന്നത് കുടുംബശ്രീയാണ്. സംസ്ഥാനത്ത് 1,095 ജനകീയ ഹോട്ടലുകളാണാ ഇത്തരത്തില്‍ പ്രവര്‍്തതിക്കുന്നത്. ഊണ് ഒന്നിന് 10 രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്സിഡിയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത്. വരുംദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണു ഓരോ ജനകീയ ഹോട്ടലുകളിലെ ജീവനക്കാരും.

English summary
Crowds flock to popular hotel; The highest sales in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X