സിആര്‍പിഎഫ് കേന്ദ്രം; കാനന പരിശീലനത്തിനുള്ള ആദ്യസംഘം പരിശീലന കേന്ദ്രത്തിലെത്തി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ സിആര്‍പിഎഫ് കേന്ദ്രം യാഥാര്‍ത്ഥ്യമാവില്ലന്നും ഇത് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്നുമുള്ള പ്രചരണങ്ങള്‍ക്കിടെ സേനയുടെ കാനന പരിശീനത്തിനുള്ള ഈ വര്‍ഷത്തെ ആദ്യസംഘം പരിശീലന കേന്ദ്രത്തിലെത്തി. തിരുവനന്തപുരം പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രത്തില്‍ നിന്നുള്ള അഞ്ഞൂറോളം വരുന്ന ആദ്യ സംഘമാണ് പരിശീലനത്തിനായി പെരുവണ്ണാമൂഴിയിലെത്തിയത്.

പ്രേതപ്പേടിയില്‍ ഒരു ഗ്രാമം; വെള്ള സാരിയുടുത്ത് അര്‍ധരാത്രിയില്‍!! ദാരുണമായ കൊലപാതകം

ഈ വര്‍ഷം വിവിധ ബാച്ചുകളിലായി 1500 പേര്‍ക്കാണു പെരുവണ്ണാമൂഴിയില്‍ കാനനപരിശീലനം നല്‍കുക. കാട് കേന്ദ്രീകരിച്ചു നടക്കുന്ന പരിശീലന പരിപാടിയാണു മുഖ്യം. യുപിഎ സര്‍ക്കാറില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമഫലമായിട്ടാണു പെരുവണ്ണാമൂഴിയില്‍ സിആര്‍പിഎഫ് കേന്ദ്രം അനുവദിച്ചത് കിട്ടിയതെങ്കിലും പരിശീലന കേന്ദ്രം പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തക്ഷമമാക്കുന്നതിനുള്ള നടപടികളൊന്നും പിന്നീട് ഉണ്ടായിട്ടില്ല.

crpf

പ്രിന്‍സിപ്പല്‍ ഡിഐജിപി എംജെ വിജയ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസി.കമാന്റന്റ് എന്‍ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ നടന്ന ക്രിസ്മസ് ആഘോഷം ഡപ്യൂട്ടി കമാന്റന്റ് ആര്‍എസ് റൗട്ട് ഉദ്ഘാടനം ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
crpf center-first batch came for forest training

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്