കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫിന്റെ സമുദായ വോട്ടുകളിൽ വിള്ളൽ: എൻഡിഎയ്ക്കും യുഡിഎഫിനും നേട്ടം, ജാതിസമവാക്യങ്ങൾ നിർണ്ണായകം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നും നിർണ്ണായകമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ അന്തിമ വിധി നിർണയത്തിൽ ജാതി-മത സമുദായങ്ങൾക്കും നിർണ്ണായക സ്വാധീനം തന്നെയാണുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്നിട്ടുള്ള പഠനഫലങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിലെ ഹിന്ദു സമുദായത്തിലെ നായർ- ഈഴവ വോട്ടുകളുടെയും മുസ്‌ലിം- ക്രിസ്ത്യൻ വോട്ടുകളിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഭരണമാറ്റത്തെ നിർണയിക്കുന്നതിൽ പങ്കുണ്ടെന്നാണ്.

'എന്റെ അമ്മയും ഭാര്യയും സ്ത്രീകള്‍ അല്ലാതാവുന്നില്ലല്ലോ';വീട്ടിലെ സ്ത്രീകൾക്കെതിരെ അധിക്ഷേപമെന്ന് ജോയ്‌സ്'എന്റെ അമ്മയും ഭാര്യയും സ്ത്രീകള്‍ അല്ലാതാവുന്നില്ലല്ലോ';വീട്ടിലെ സ്ത്രീകൾക്കെതിരെ അധിക്ഷേപമെന്ന് ജോയ്‌സ്

ബിജെപി അടുത്ത കാലത്തായി കേരളത്തിലെ നായർ സമുദായത്തിനിടയിൽ ബിജെപി വലിയ സ്വാധീനം ഉണ്ടാക്കിയതായാണ് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) പുറത്തിറക്കിയ പഠനറിപ്പോർട്ട് നൽകുന്ന വിവരം. സിഎസ്ഡിഎസ് ഉൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന പഠനങ്ങള്‍, പ്രീ പോള്‍ സര്‍വേകള്‍ എന്നിവയെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

വോട്ടു വിഭജനം ഇങ്ങനെ

വോട്ടു വിഭജനം ഇങ്ങനെ

കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പരമ്പരാഗതമായി എല്ലാ മത സമുദായങ്ങളുടെയും വോട്ടു ലഭിക്കുന്ന പ്രവണതയാണ്. എന്നാൽ ഹിന്ദു വിഭാഗങ്ങൾക്കിടയിലെ വോട്ടാണ് എൻഡിഎയുടെ മുഖ്യബലം. കുറഞ്ഞ തോതിൽ ക്രിസ്ത്യൻ വോട്ടുകളും ബിജെപി ഉൾപ്പെടുന്ന എൻഡിഎയ്ക്ക് കിട്ടാറുണ്ട്.

 നായർവോട്ടുകൾ

നായർവോട്ടുകൾ

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് 40-45 ശതമാനം നായർ വോട്ടുകളാണ് കിട്ടിയത്. 30-39 ശതമാനം മുസ്‌ലിം വോട്ടുകളും 27-35 ശതമാനം ക്രിസ്ത്യൻ വോട്ടുകളും എൽഡിഎഫിന് ലഭിച്ചെന്നും കണക്കുകൾ പറയുന്നു. എന്നാൽ 2006 മുതൽ ഈഴവ വോട്ടുകളിൽ വലിയ ചോർച്ചയും ഇടതിനുണ്ടായി. ഇരുപത് ശതമാനം വരെ വോട്ടുകളുടെ ഇടിവാണ് ഉണ്ടായത്.

നായർ വോട്ടുകൾ ഇങ്ങനെ

നായർ വോട്ടുകൾ ഇങ്ങനെ

2016ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. എന്നാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് 20 ശതമാനമായി കുറയുകയും ചെയ്തിരുന്നു. അഞ്ച് വർഷം കൊണ്ട് 25 ശതമാനം വോട്ടുകളാണുള്ളത്. യുഡിഎഫ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 35 ശതമാനം നായർ വോട്ടുകൾ പിടിച്ചു. 2016ൽ അത് 20 ശതമാനം മാത്രമായിരുന്നു.

ശബരിമല വിധി

ശബരിമല വിധി

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധിയും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് ബിജെപിക്ക് അനുകൂലവികാരം കേരളത്തിലുണ്ടാക്കിയത്. ശബരിമല വിഷയത്തിന് പിന്നാലെ പരമ്പരാഗത നായർ വോട്ടുകൾ പോലും സിപിഎമ്മിന് നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ എൽഡിഎഫിന് ഈഴവ സമുദായത്തിൽ നിന്ന് ലഭിച്ച് വന്നിരുന്ന പരമ്പരാഗത വോട്ടുകളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 49 ശതമാനം ഈഴവ വോട്ടുകളും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 45 ശതമാനവും ലഭിച്ചിരുന്നു. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും എൻഡിഎയ്ക്ക് യഥാക്രമം 17,21 ശതമാനം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

 വോട്ട് ബാങ്കിൽ വിള്ളൽ

വോട്ട് ബാങ്കിൽ വിള്ളൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ലഭിച്ചിരുന്ന മുസ്‌ലിം-ക്രിസ്ത്യൻ വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 35 ശതമാനം ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ച സ്ഥാനത്ത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെത്തിയപ്പോൾ അത് 25 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. ഇടത് പക്ഷത്തിന് ലഭിച്ചിരുന്ന മുസ്‌ലിം വോട്ടുകളിൽ നാലു ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

 യുഡിഎഫിന് ലഭിച്ചത്

യുഡിഎഫിന് ലഭിച്ചത്

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 34 ശതമാനവും 2019ൽ 30 ശതമാനവും വോട്ടുകളാണ് ഈഴവ സമൂഹത്തിൽ നിന്ന് ലഭിച്ചത്. ഇപ്പോഴും യുഡിഎഫിന്റെ ഈഴവ വോട്ടുകൾക്ക് കുറവ് സംഭവിച്ചിട്ടില്ലെന്നാണ് മറ്റൊരു കാര്യം. 2016ലും 2019ലും 28 ശതമാനം ഈഴവ വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എന്നാൽ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച ഈഴവ വോട്ടുകളാവട്ടെ 26 ശതമാനമായിരുന്നു.

ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി BJPസംസ്ഥാന അധ്യക്ഷൻ

English summary
CSDS survey says LDF will face leakage of community votes due some issues related to communities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X