കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരി തെളിയാന്‍ കാത്ത് നിന്നില്ല...കൗമാര പൂരം തുടങ്ങി ഇങ്ങ് 'തിരുവന്തോരത്ത്'

Google Oneindia Malayalam News

തിരുവനന്തപുരം: അനന്തന്റെ നാട് ഇനി ഒരാഴ്ചക്കാലം കൗമാരകലയുടെ രാപ്പലുകള്‍ക്ക് സാക്ഷിയാകും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് തിരി തെളിയുന്നതോടെയാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ഇത്സവ രാവിന് തുടക്കമാകുന്നത്.

കലോത്സവ വേദികള്‍ ഇതിനോടകം തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഭക്ഷണ പന്തലിന്റെ നിര്‍മാണവും പൂര്‍ത്തിയായി. ഊട്ടുപുരയില്‍ പാലുകാച്ച് നടത്തിയാണ് ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്. വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പും വഹിച്ചുള്ള ഘോഷയാത്രയ്ക്കും ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

School Kalotsavam

തൈക്കാട് ഗവ. മോഡല്‍ സ്‌കൂളിലാണ് മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിമുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിയ്ക്കുക. 14 ജില്ലയ്ക്കും വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഘോഷയാത്ര ആരംഭിയ്ക്കുന്നത്. വൈകിട്ട് അഞ്ച് മണിയ്ക്ക് പുത്തരിക്കണ്ടത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും.

സംവിധായകന്‍ ജയരാജ് മുഖ്യ അതിഥിയാകും. 19 വേദികളിലായി 232 ഇനങ്ങളില്‍ പന്ത്രണ്ടായിരത്തിലധികം കുട്ടികളാണ് മത്സരിയ്ക്കുന്നത്. മൂന്ന് വര്‍ഷം വിധി കര്‍ത്താക്കളായവരെ ഒഴിവാക്കിയാണ് ഇത്തവണ പാനല്‍ തയ്യാറാക്കിയത്. പൂര്‍ണമായും പ്ളാസ്റ്റിക്ക് വിമുക്തമായ കലോത്സവനാണ് നടത്തുന്നത്.

English summary
Curtains to Go up for State School Arts Fest Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X