കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കൽ കോളേജിൽ നിപ്പാ സ്ഥിരീകരിച്ചതായി വ്യാജ പ്രചാരണം: സൈബർ സെല്ലിൽ പരാതി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ്പ സ്ഥിരീകരിച്ചെന്ന വ്യാജ വാർത്ത സൃഷ്‌ടിച്ചവരും പ്രചരിപ്പിച്ചവരും കുടുങ്ങും. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യാജ ഓഡിയോ ക്ലിപ്പിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ സൈബർസെലിൽ പരാതി നൽകി.

ശംഖുംമുഖം ബീച്ചിന് സമീപം മാർട്ടിൻ ലോറൻഡ് എന്ന വ്യക്തി നിപ്പാ വൈറസ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു വിൽ ചികിത്സയിലാണെന്നും ബന്ധുക്കളെ പോലും കാണുവാൻ അനുവധിക്കുന്നില്ലെന്ന തരത്തിലുള്ള ഒരു വോയിസ് മെസ്സേജാണ് കഴിഞ്ഞ കുറച്ച് ദിവസമായി ഫെയ്‌സ്ബുക്ക്, വാട്ട്സ്ആപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. സ്ത്രീയുടെ ശബ്ദത്തിലാണ് മെസ്സേജ് റിക്കോഡ്‌ ചെയ്തിരിക്കുന്നത്.

nipah

Recommended Video

cmsvideo
വവ്വാലുകളിൽ നിന്നല്ല ഉത്ഭവം എങ്കിൽ രോഗം നിപ അല്ല | Oneindia Malayalam

വ്യാജ പ്രചാരണം രോഗികളിലും ജീവനക്കാരിലും മെഡിക്കൽ വിദ്യാർത്ഥികളിലും ഭീതിയുണ്ടാക്കി. ഇതോടെ മെസേജിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട് പോകുവാനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ.എം.ഒ ഡോ.മോഹൻ റോയ് ജി സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Cyber cell got complaint about fake news of nipah virus spread in medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X