കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിലടച്ച ദളിത് യുവതികള്‍ക്ക് ജാമ്യം ലഭിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദ്ദിക്കുകയും ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത ദളിത് യുവതികള്‍ക്ക് ജാമ്യം അനുവദിച്ചു. തലശേരി കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത് കോണ്‍ഗ്രസ് നേതാവുമായ എന്‍. രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവര്‍ക്ക് തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതികള്‍ ശനിയാഴ്ച നല്‍കിയ ജാമ്യാപേക്ഷയെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

kannur

യുവതികളെ അറസ്റ്റ് ചെയ്തതിലും അഖിലയുടെ ഒന്നര വയസുള്ള കുഞ്ഞ് ജയിലില്‍ കിടക്കേണ്ടി വന്നതിലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ നടന്ന സംഭവത്തില്‍ സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിഷേധം കൊണ്ട് സാധിച്ചു.

സിപിഎം ഓഫീസ് ആക്രമണം; കൈകുഞ്ഞുമായി യുവതികളെ അറസ്റ്റ് ചെയ്തത് വിവാദമാകുന്നുസിപിഎം ഓഫീസ് ആക്രമണം; കൈകുഞ്ഞുമായി യുവതികളെ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു

അതേസമയം, യുവതികളുടെ ജയില്‍വാസം നാടകമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. യുവതികള്‍ ജാമ്യാപേക്ഷ നല്‍കാത്തതുകൊണ്ടാണ് കഴിഞ്ഞദിവസം ജാമ്യം ലഭിക്കാതിരുന്നത്. ജാമ്യം ലഭിക്കാവുന്ന കേസില്‍ അതിനു ശ്രമിക്കാതെ സംഭവത്തില്‍ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Dalit sisters arrested for attacking CPM man get bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X