കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയും 36 കാരനും തമ്മില്‍ കടുത്ത പ്രണയം; ഫോണ്‍വിളി ഭര്‍ത്താവറിഞ്ഞപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്‌

ആദിവാസി വിഭാഗത്തില്‍പ്പെട്ട തന്നെ പട്ടികജാതിക്കാരനായ യുവാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ പൊലീസിനെയും ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.

  • By Akshay
Google Oneindia Malayalam News

പത്തനംതിട്ട: മൂന്ന് കുട്ടികളുടെ അമ്മയും ആദിവാസി യുവതിയുമായ 44 കാരിയെ പീഡിപ്പിച്ച കേസില്‍ 36 കാരനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുന്നെ പത്രങ്ങളില്‍ ഇടംപിടിച്ചിരുന്നു. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് സംഭവം. മൂന്ന് കുട്ടികളുടെ മാതാവായ വീട്ടമ്മ എസ്ടി പ്രമോട്ടര്‍ കൂടിയാണ്.

എന്നാല്‍ കാമുകനുമായുള്ള ഫോണ്‍വിളി ഭര്‍ത്താവറിഞ്ഞപ്പോള്‍ കളിച്ച നാടകമായിരുന്നു ഇതെല്ലാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട തന്നെ പട്ടികജാതിക്കാരനായ യുവാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ പൊലീസിനെയും ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ യുവാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് കോളനി നിവാസികളായ 21 കുടുംബങ്ങള്‍ ഒപ്പിട്ട പരാതി യുവതിക്കെതിരേ ഡിവൈഎസ്പിക്ക് ലഭിച്ചത്.

 പ്രണയം

പ്രണയം

ഇത് പീഡനമല്ലെന്നും കഴിഞ്ഞ നാലുവര്‍ഷത്തോളമായി ഇവര്‍ പ്രണയബദ്ധരാണെന്നും പരാതിയില്‍ പറയുന്നു. യുവാവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് ഇവരുടെ ഭര്‍ത്താവ് മനസിലാക്കുകയും ഇതിന്റെ പേരില്‍ വഴക്കുണ്ടാവുകയും ചെയ്തിരുന്നെന്ന നാട്ടുകാരുടെ പരാതിയില്‍ പറയുന്നു.

 നിരവധി തവണ

നിരവധി തവണ

പീഡിപ്പിച്ചതായി ആരോപിക്കുന്ന യുവാവിന്റെ ഫോണിലേക്ക് യുവതി നിരവധി തവണ വിളിച്ചിരുന്നു. പിന്നീട് യുവാവ് ഫോണെടുക്കാതെ വന്നു.

 റെക്കോഡ് ചെയ്തു

റെക്കോഡ് ചെയ്തു

കുറ്റൂരിലുള്ള ഒരു പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും വീട്ടമ്മ യുവാവിനെ വിളിച്ച് സംസാരിച്ചു. ഇവരുടെ ഫോണ്‍ സംഭാഷണം പെണ്‍കുട്ടി റെക്കോഡ് ചെയ്യുകയായിരുന്നു.

 ശബ്ദം മകന്റെ ഫോണില്‍

ശബ്ദം മകന്റെ ഫോണില്‍

ഫോണ്‍ സംഭാഷണം വീട്ടമ്മയുടെ ഭര്‍ത്താവിനെ അറിയിച്ച ശേഷം മൂത്ത മകന്റെ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണ് പീഡനത്തിന് പരാതി വന്നതെന്നും നാട്ടുകാര്‍ പറയുന്നു.

 നാട്ടുകാരുടെ പരാതി

നാട്ടുകാരുടെ പരാതി

ഇരുവരുടെയും കോള്‍ലിസ്റ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നാട്ടുകാരുടെ മൊഴി കേള്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും നാട്ടുകാര്‍ പറയുന്നു.

 പരാതി ലഭിച്ചു

പരാതി ലഭിച്ചു

കേസുമായി ബന്ധപ്പെട്ട് കോളനി നിവാസികളുടെ പരാതി ലഭിച്ചതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി ചന്ദ്രശേഖര പിള്ള പറഞ്ഞു.

English summary
Dalit woman gave fake rape case against man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X