കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവതിയുടെ ആത്മഹത്യ ശ്രമം... കാരണം ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ?

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരിയില്‍ ദളിത് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചത് ചാനല്‍ ചര്‍ച്ചക്കിടെ ഉണ്ടായ വ്യക്തിപരമായ അധിഷേപത്തില്‍ മനം നൊന്തോ...? അതെ എന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ച അഞ്ജനയുടെ സഹോദരി അഖില പറയുന്നത്. കള്ളക്കേസില്‍ കുടുക്കി ജയില്‍ കയറ്റതിലും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ നടത്തിയ വ്യക്തിപരമായ അപവാദ പ്രചാരണത്തില്‍ മനം നൊന്താണ് അഞ്ജന ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് അഖില പറഞ്ഞു.

ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയ്ക്കിടെ സിപിഎമ്മിന്റെ യുവ സംസ്ഥാന നേതാവ് യുവതികള്‍ക്കെതിരെ മോശം പരാമര്‍ശനങ്ങളാണ് നടത്തിയത്. യുവതികള്‍ പ്രശ്നക്കാരാണ്. അയല്‍വാസികളോടു പോലും വഴക്കാണ്. ഗുണ്ടകളെ പോലെ പെരുമാറുന്നവരാണ് ഇവരെന്നുള്ള തരത്തിലായിരുന്നു യുവ നേതാവിന്‍റെ വാക്കുകള്‍. വ്യക്തിപരമായ അധിഷേപങ്ങളില്‍ അഞ്ജന വലിയ വിഷമത്തിലായിരുന്നുവെന്ന് സഹോദരി അഖില മാധ്യമങ്ങളോട് പ്രതികരിച്ചു.

Media

തലശ്ശേരി കുട്ടിമാക്കൂലിയില്‍ രാജന്റെ മകള്‍ അഞ്ജനയാണ്(25) സിപിഎം പ്രവര്‍ത്തകരുടെ ജാതിവിവേചനത്തിലും അധിഷേപ വാക്കുകളിലും മനം നൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പാരസറ്റമോള്‍ അളവിലധികം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയ യുവതിയെ വീട്ടുകാര്‍ ആശുപത്രിയില്‍ ക്കുകയായിരുന്നു. യുവതി തീവ്ര പരിചരണ വിഭാഗത്തിലാണ്. അപകടനില തരണം ചെയ്‌തെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകരുടെ നിരന്തരമായ ജാതി അധിഷേപത്തെ ചോദ്യം ചെയ്യാനെത്തിയ യുവതികള്‍ക്കെതിരെ സിപിഎം പരാതി നല്‍കിയിരുന്നു. ഓഫീസ് അതിക്രമിച്ചുവെന്നും പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതി. തുടര്‍ന്ന് അഖില, അഞ്ജന എന്നിവരെ തലശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നരവയസുള്ള കൈകുഞ്ഞുമായായിരുന്നു അഞ്ജനയുടെ ചേച്ചി അഖില സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത്. യുവതികള്‍ക്ക് ജാമ്യം നിഷേധിച്ച് ജയിലിടച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

സിപിഎം നേതാവായ കാരായി രാജനെതിരെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായ യുവതികളുടെ അച്ഛന്‍ കുനിയില്‍ രാജന്‍ മത്സരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയപം ഐന്‍ടിയുസി നേതാവുമാണ് രാജന്‍. ഇതിന്റെ വിരോധം തീര്‍ക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് അധിഷേപിക്കുകയാണ്. വഴി നടക്കാന്‍ പോലും സമ്മതിക്കാതെ വന്നപ്പോഴാണ് പ്രതിഷേധിച്ചതെന്ന് അഖില പറയുന്നു.

English summary
One of the dalit sisters, who were arrested for assaulting CPM worker admitted to a hospital in a critical condition after she consumed excessive pills. Her relatives alleged that she was mentally disturbed after a CPM leader spoke rudely about her during TV show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X