കൊച്ചി പാലത്തിനടിയില്‍ കമിതാക്കളുടെ മൃതദേഹം..!! കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

കൊച്ചി: ഫോര്‍ട്ട് കൊച്ചി പാലത്തിനടയില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതശരീരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ കല്‍വാത്തി പാലത്തിന് താഴെയായാണ് ശവശരീരങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടേയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് ഉള്ളത്.

ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറും..!! മുസ്ലിം ജനസംഖ്യയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്..!!

death

തൃപ്പൂണിത്തുറ ഹില്‍പാലസ് സ്വദേശിനിയായ യുവതിയും തേവര സ്വദേശിയായ യുവാവുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലയ, സന്ദീപ് എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും മുപ്പതില്‍ താഴെ മാത്രമാണ് പ്രായം. പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴരയോടെയാണ് മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹങ്ങള്‍ ആസ്പിന്‍വാളിന് സമീപത്തെ കടത്തുകടവ് ഹാര്‍ബറിലേക്ക് മാറ്റി.

മോദിക്ക് ബ്രാ അയച്ച് കൊടുത്ത് ജവാന്റെ ഭാര്യ..!! പാകിസ്താന് മറുപടി നല്‍കൂ..ഇല്ലെങ്കില്‍ ബ്രാ ധരിക്കൂ!

death

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ലയയേയും സന്ദീപിനേയും കാണാനില്ലെന്ന് രണ്ടുപേരുടേയും വീട്ടുകാര്‍ തേവര, ഹില്‍പാലസ് പോലീസ് സ്‌റേറ്ഷനുകളില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടേയും പ്രണയം വീട്ടുകാര്‍ എതിര്‍ത്തതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇരുദേഹങ്ങളും അഴുകിയ നിലയില്‍ ആയതിനാൽ ആദ്യ ഘട്ടത്തിൽ തിരിച്ചറിയല്‍ ബുദ്ധിമുട്ടായിരുന്നു. ശവശരീരങ്ങള്‍ക്ക് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

English summary
Two deadbodies found under Fort Kochi Kalvathy Bridge
Please Wait while comments are loading...