കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയപ്പെട്ട പ്രധാനമന്ത്രി, ലോകകപ്പിന് ആതിഥ്യമരുളാനോ ടീമിനെ അയക്കാനോ ഇന്ത്യക്ക് കഴിയുമോ?: ജയരാജന്‍

Google Oneindia Malayalam News

ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോളിന് ആതിഥ്യമരുളാനോ ടീമിനെ അയക്കാനോ നമുക്ക് കഴിയുമോ എന്ന ചോദ്യവുമായി സി പി എം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. 'പ്രിയപ്പെട്ട പ്രധാനമന്ത്രി, ലോകകപ്പിന് ആതിഥ്യമരുളാനോ ടീമിനെ അയക്കാനോ നമുക്ക് കഴിയുമോ?' - എന്നാണ് എംവി ജയരാജന്‍ ചോദിക്കുന്നത്. ഇപ്പോൾ നാം ശ്രമമാരംഭിച്ചാൽ അടുത്ത രണ്ട് ദശകം കൊണ്ടെങ്കിലും നമ്മുടെ ടീമിനെ ലോകകപ്പിൽ പങ്കെടുപ്പിക്കാൻ കഴിയും. അതിന് ഇച്ഛാശക്തിയുള്ള ഭരണാധികാരി വേണം. ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്ക് അതിന് കഴിയില്ല. മാനവികത ഉയർത്തിപ്പിടിക്കുന്നതാണ് ലോകകപ്പിന്റെ മഹദ്മാതൃയെന്നും ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ff

പ്രിയപ്പെട്ട പ്രധാനമന്ത്രി, ലോകകപ്പിന് ആതിഥ്യമരുളാനോ ടീമിനെ അയക്കാനോ നമുക്ക് കഴിയുമോ?
===========

ഈ ചോദ്യം ലോകകപ്പ് ഫുട്‌ബോളിനെ ഇതിഹാസ തുല്യമാക്കി ഖത്തർ മാറ്റിയപ്പോൾ ഓരോ ഭാരതീയന്റെയും നാവിൻതുമ്പിൽ ഉയർന്നുവന്നിട്ടുണ്ട്. എട്ട് സ്‌റ്റേഡിയങ്ങളിലായി 35 ലക്ഷം പേർ നേരിട്ടും അഞ്ഞൂറുകോടിയോളം പേർ വിവിധ മാധ്യമങ്ങൾ മുഖേനയും ഖത്തർ ലോകകപ്പ് വീക്ഷിച്ചു എന്നാണ് ലോക ഫുട്‌ബോൾ സംഘടനയായ ഫിഫ വ്യക്തമാക്കുന്നത്. ലോകജനസംഖ്യ 800 കോടി മാത്രമാണ്. 32 രാജ്യങ്ങൾ ഇത്തവണ പങ്കെടുത്തുവെങ്കിൽ 2026ൽ 48 രാജ്യങ്ങൾ പങ്കെടുക്കുമെന്നാണ് സൂചന. കൂടുതൽ ഏഷ്യൻ രാജ്യങ്ങൾ പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ റാങ്ക് 106 ആയതിനാൽ അടുത്തതവണയും പ്രതീക്ഷയില്ല.

ഇഷ്ടമുള്ളത് ധരിക്കൂ, വിമർശനങ്ങള്‍ക്ക് ദില്‍ഷയുടെ മറുപടി; പിന്തുണയേറെ, വെറുക്കുന്നവർ കുരക്കട്ടെഇഷ്ടമുള്ളത് ധരിക്കൂ, വിമർശനങ്ങള്‍ക്ക് ദില്‍ഷയുടെ മറുപടി; പിന്തുണയേറെ, വെറുക്കുന്നവർ കുരക്കട്ടെ

ലോകകപ്പ് ഫുട്‌ബോൾ ഖത്തർ മഹത്തരമാക്കിയത് പത്തുവർഷം തുടർച്ചയായി നടത്തിയ കഠിനശ്രമത്തിലൂടെയാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ കളികണ്ടു. ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമല്ല, ഏഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും ദക്ഷിണ കൊറിയയും ജപ്പാനുമെല്ലാം ഇത്തവണ പൊരുതിക്കളിച്ച ടീമുകളാണ്. ഇന്ത്യക്കെന്തുകൊണ്ട് അങ്ങനെയൊരു ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നില്ല? ഇപ്പോൾ നാം ശ്രമമാരംഭിച്ചാൽ അടുത്ത രണ്ട് ദശകം കൊണ്ടെങ്കിലും നമ്മുടെ ടീമിനെ ലോകകപ്പിൽ പങ്കെടുപ്പിക്കാൻ കഴിയും.

അതിന് ഇച്ഛാശക്തിയുള്ള ഭരണാധികാരി വേണം. ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്ക് അതിന് കഴിയില്ല. മാനവികത ഉയർത്തിപ്പിടിക്കുന്നതാണ് ലോകകപ്പിന്റെ മഹദ്മാതൃക. ലോകകപ്പിൽ പങ്കെടുത്ത രാജ്യങ്ങളും ടീമുകളുമെല്ലാം മലയാളികളുടെ മനസ്സിൽ ഇടംനേടി. വെറുപ്പല്ല, സ്‌നേഹമാണ് ഈ ഫുട്‌ബോൾ മാമാങ്കം നമുക്ക് നൽകുന്ന സന്ദേശം. അത്തരമൊരു തലത്തിലേക്കുയരാൻ മോഡിയുടെ പ്രത്യയശാസ്ത്രത്തിന് കഴിയില്ല എന്നതുതന്നെയാണ് നമ്മുടെ ദുരന്തവും!

English summary
Dear Prime Minister modi, Can India host or send a team to the World Cup?: MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X