ചെങ്കല്‍ ചൂളയില്‍ പ്രമുഖ നടിയ്ക്ക് വധഭീഷണി? തടഞ്ഞുനിര്‍ത്തി? പിന്നില്‍ ആര്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയില്‍ നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതിന്റെ ഞെട്ടലില്‍ നിന്ന് സിനിമ ലോകം ഉണര്‍ന്നിട്ടില്ല. അത് തീരും മുമ്പാണ് തിരുവനന്തപുരത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്.

പല്‍വാല്‍ദേവന്റെ പന!!! മഹേന്ദ്രന്റെ ചാട്ടം!!! ബാഹുബലിക്ക് വീണ്ടും കൊല്ലുന്ന ട്രോളുകള്‍... പാവം മൗലി

ദക്ഷിണേന്ത്യയില്‍ ബിജെപി ചുവടുറപ്പിക്കുന്നു; ഒരു പാര്‍ട്ടി മുഴുവന്‍ ബിജെപിയിലേക്ക്, മുസ്ലിം എംപിയും!

അഞ്ച് വിവാഹം കഴിച്ച പ്രമുഖ നടി, അഞ്ചും തകര്‍ന്നു.. പരസ്പരത്തിലെ പത്മാവതിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

പ്രമുഖ നായിക നടിയെ ഷൂട്ടിങ് സ്ഥലത്ത് വച്ച് ഒരു സംഘം തടഞ്ഞുവച്ച് വധഭീഷണി മുഴക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആ നടി ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പരാതികള്‍ ഒന്നും ഉയര്‍ന്നിട്ടില്ല.

തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്. പിന്നില്‍ മറ്റൊരു നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് എന്നും റിപ്പോർട്ടുകളുണ്ട്.

ചെങ്കല്‍ ചൂളയില്‍

തിരുവനന്തപുരം ചെങ്കല്‍ ചൂളയില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ഒരു സംഘം തടഞ്ഞുവച്ചു എന്നും വധഭീഷണി മുഴക്കി എന്നും ആണ് പറയുന്നത്.

സന്ദേശം വന്നത്

തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ വന്നത്. ചെങ്കല്‍ ചൂളയില്‍ തന്നെയുള്ള ഒരു യുവാവിന്റെ ഫോണ്‍ നമ്പറും ഇതോടൊപ്പം ഉണ്ടായിരുന്നു.

പേര് പറഞ്ഞ് തന്നെ

ചെങ്കല്‍ ചൂളയില്‍ നടന്നുവന്നിരുന്ന സിനിമ ഷൂട്ടിങ്ങിനിടെ പ്രമുഖ നടിക്ക് ഒരു കൂട്ടം ചെറുപ്പക്കാരുടെ വധഭീഷണി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക എന്നായിരുന്നു സന്ദേശം.

പരാതിയില്ല

സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ചെങ്കല്‍ ചൂളയില്‍ എത്തിയെങ്കിലും ഒരു വിവരവും അവിടെ നിന്ന് ലഭിച്ചില്ല എന്നാണ് വിവരം.

അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചു

ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പിന്നീട് വ്യക്തമാക്കിയത്. 'തെറ്റിദ്ധാരണാ ജനകവും അബദ്ധജഡിലവും ആണ് ഈ വാര്‍ത്ത' എന്നായിരുന്നത്ര അണിയറപ്രവര്‍ത്തകരുടെ പ്രതികരണം.

പിന്നില്‍ ആര്?

ചെങ്കല്‍ ചൂളയില്‍ തന്നെയുള്ള ചില ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഭീഷണിപ്പെടുത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു പ്രമുഖ നടന്റെ ആരാധകരാണത്രെ ഇവര്‍.

ചിത്രീകരണം മുടങ്ങാതിരിക്കാന്‍

സിനിമയുടെ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടി കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചതാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. പോലീസും ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല ഇതുവരെ.

കൊച്ചിയിലെ സംഭവം

കൊച്ചിയില്‍ പ്രമുഖ നായിക നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ആരും അറിയാതെ പോകുമായിരുന്ന ഒരു സംഭവം ആണ് പോലീസില്‍ പരാതി നല്‍കിയതോടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്.

നടിയുടെ ധീരത

അന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെടാന്‍ കാണിച്ച ധീരതയാണ് പള്‍സര്‍ സുനിയെ പോലുള്ള സിനിമ ഗുണ്ടകളെ പിടികൂടാന്‍ സഹായിച്ചത്. പക്ഷേ ആ സംഭവത്തിലെ ഗൂഢാലോതന ഇതുവരെ പുറത്ത് കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

എന്തിന് ഭയക്കുന്നു

സിനിമ ചിത്രീകരണത്തിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആദ്യത്തെ സംഭവം ഒന്നും അല്ല. പലപ്പോഴും ഇത്തരത്തില്‍ ഒത്തുതീര്‍പ്പുകള്‍ തന്നെ ആണ് ഉണ്ടാകാറുള്ളത്. ഏറെ പണച്ചെലവുള്ള കാര്യം ആയതിനാല്‍ നഷ്ടം ഒഴിവാക്കാന്‍ വേണ്ടി മിക്കവരും ഒത്തുതീര്‍പ്പുകള്‍ക്ക് തന്നെയാണ് ശ്രമിക്കാറുള്ളത് എന്നാണ് സത്യം.

മാഫിയ വന്നതും

ഇത്തരം ഒത്തുതീര്‍പ്പുകളാണ് സിനിമ ലോകത്തെ മാഫിയ വത്കരണത്തിന് വഴിവച്ചത് എന്നും ആക്ഷേപം ഉണ്ട്. കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നത് എന്ന ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

English summary
Death threat to actress during Cinema Shooting At Thiruvananthapuram Chenkal Choola. Reports says that a cinema shooting is progressing at chenkal choola.
Please Wait while comments are loading...