നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു, ഈ വര്‍ഷം 4.85 ലക്ഷം...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ക്രിസ്ത്യന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് 4.85 ലക്ഷം രൂപയായി നിശ്ചയിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനാണ് നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്.

ഗര്‍ഭം അലസാന്‍ കാരണം പോലീസുകാരെന്ന് യുവതി! രാവിലെ മുതല്‍ വൈകുന്നരം വരെ... സംഭവം കോട്ടയത്ത്...

വണ്ടിയുമായി ഇനി പോണ്ടിക്ക് പോണ്ട! പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കി...

mbbs

കോലഞ്ചേരി മെഡിക്കല്‍ കോളേജ്, തൃശൂര്‍ അമല മെഡിക്കല്‍ കോളേജ്, ജൂബിലി മെഡിക്കല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് പുതിയ ഫീസ് നിശ്ചയിച്ചത്.

ഈ കോളേജുകളില്‍ അടുത്ത വര്‍ഷം മുതല്‍ 5.60 ലക്ഷം രൂപയായിരിക്കും ഫീസ്. നേരത്തെ ഇവിടങ്ങളില്‍ അഞ്ച് ലക്ഷം രൂപയായിരുന്ന ഫീസായി നിശ്ചയിച്ചിരുന്നത്. നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍എ സീറ്റുകളില്‍ നേരത്തെ ഫീസ് നിശ്ചയിച്ചിരുന്നു.

ആദ്യ വര്‍ഷം 18 ലക്ഷം രൂപയും, രണ്ടാം വര്‍ഷം 20 ലക്ഷം രൂപയുമാണ് ഈ കോളേജുകളില്‍ എന്‍ആര്‍ഐ സീറ്റിലെ ഫീസ്. സ്വാശ്രയ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ ഫീസായും, ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്നാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.

English summary
declared mbbs fees of christian medical colleges in kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്