രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കം; ജനാധിപത്യത്തെ തൂക്കിലേറ്റുന്നു- എംകെ മുനീര്‍

വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള അപകടകരമായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എംകെ മുനീര്‍. രാജ്യത്തെ ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും തൂക്കിലേറ്റുന്നതിന് സമാനമായ നീക്കമാണിത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ സുധാകനെ ഐസിയുവിലേക്ക് മാറ്റി; 'അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിച്ചെന്ന് ഡോക്ടര്‍', ദുരൂഹത
കെ സുധാകനെ ഐസിയുവിലേക്ക് മാറ്റി; 'അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിച്ചെന്ന് ഡോക്ടര്‍', ദുരൂഹത

പുതിയ സെന്‍സസ് കണക്കുകള്‍ ലഭിക്കുന്നതിന് മുമ്പ് പഴയ കണക്കുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ-അധികാര സന്തുലിതാവസ്ഥ മാറ്റാന്‍ ശ്രമിക്കുന്നത് ദുരൂഹമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ശിക്ഷിക്കാനുള്ള നീക്കമാണിത്. വനിതാ സംവരണം അവകാശമാണ്. എന്നാല്‍ അതിന്റെ മറവില്‍ ജനാധിപത്യഘടന മാറ്റുന്നത് സ്ത്രീപക്ഷ നിലപാടല്ല. ആര്‍എസ്എസ് കാര്യാലയത്തില്‍ രൂപം കൊണ്ട സംഘപരിവാര്‍ കുതന്ത്രമാണിത് എന്നും എംകെ മുനീര്‍ പറഞ്ഞു.

Delimitation mk muneer reply

''വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം ഏകപക്ഷീയമായി മാറ്റാനുള്ള അതീവ അപകടകരമായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെയും പുനര്‍നിര്‍ണയ സംവിധാനത്തെയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിച്ച് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്.

വിജയ് സ്വന്തം മതത്തിലേക്ക് ജനങ്ങളെ മാറ്റുന്നു; കാശി സംഗമത്തിന് വന്നില്ല, വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
വിജയ് സ്വന്തം മതത്തിലേക്ക് ജനങ്ങളെ മാറ്റുന്നു; കാശി സംഗമത്തിന് വന്നില്ല, വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

രാജ്യത്തിന്റെ ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും തൂക്കിലേറ്റുന്നതിന് തുല്യമായ ഈ നീക്കത്തിന് പിന്നില്‍ പുനര്‍നിര്‍ണയ കമ്മിറ്റിയും അംഗങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷനും അമിത് ഷായും ചേര്‍ന്നുള്ള ഗൂഢാലോചനാ സംഘമാണ്. സ്വന്തം രാഷ്ട്രീയ സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായ യോഗി ആദിത്യനാഥിന് പോലും പുതിയ രാഷ്ട്രീയ ഓക്‌സിജന്‍ നല്‍കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് യഥാസമയം നടത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍, പുതിയ ജനസംഖ്യാ കണക്കുകള്‍ ലഭ്യമാകുന്നതിന് മുമ്പുതന്നെ പഴയ കണക്കുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ അധികാര-സന്തുലിതാവസ്ഥ മാറ്റാന്‍ ശ്രമിക്കുന്നത് ദുരൂഹമാണ്.

ജനസംഖ്യാ നിയന്ത്രണത്തിലും വികസനത്തിലും മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ശിക്ഷിക്കുകയും ഉത്തരേന്ത്യന്‍ രാഷ്ട്രീയ ആധിപത്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണ് ലക്ഷ്യമാക്കുന്നത്.ഇങ്ങനെ ജനസംഖ്യയുടെ പേരില്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും ഫെഡറല്‍ അവകാശങ്ങളും ബലികഴിക്കുന്നത് അംഗീകരിക്കാനാവില്ല.

മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി
മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി

വനിതാ സംവരണം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണ്. അതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ല. എന്നാല്‍ ആ അവകാശത്തെ രാഷ്ട്രീയ കവചമാക്കി രാജ്യത്തിന്റെ ജനാധിപത്യ ഘടനയില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ വരുത്തുന്നത് സ്ത്രീപക്ഷ നിലപാടല്ല.എക്കാലത്തും രാജ്യം സ്വന്തം വരുതിയിലാക്കാനുള്ള, ഞടട കാര്യാലയത്തില്‍ രൂപം കൊണ്ട സംഘ്പരിവാര്‍ കുതന്ത്രമാണിത്.

ഇതിലേറെ ആശങ്കയുണ്ടാക്കുന്നത് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകളിലെ അവ്യക്തതയും മാറ്റങ്ങളുമാണ്. പെരിയോറിന്റെ ജാതിവിരുദ്ധ രാഷ്ട്രീയത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനും പതിറ്റാണ്ടുകളായി നേതൃത്വം നല്‍കിയ ഡി.എം.കെ, ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് അധികാരത്തിന്റെ താല്‍ക്കാലിക സാധ്യതകള്‍ക്കുവേണ്ടി പിന്നോട്ടുപോകരുത്. കലൈഞ്ജര്‍ കരുണാനിധി ജീവിതകാലം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളെ അപ്രസക്തമാക്കുന്നത് ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തോടുതന്നെയുള്ള അനീതിയായിരിക്കും. അവസാന നിമിഷമെങ്കിലും സ്റ്റാലിന്‍ തന്റെ ചരിത്രപരമായ മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശരദ് പവാറിന്റെ കാര്യത്തിലും ജനാധിപത്യ വിശ്വാസികള്‍ക്ക് സമാനമായ ആശങ്കയാണുള്ളത്. ഡി എം കെയെ പോലെ ജീവിതകാലം മുഴുവന്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്തവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും പക്ഷത്ത് ഉറച്ചുനില്‍ക്കണം.

രാജ്യത്തിന്റെ ജനാധിപത്യ പോരാട്ടം അവസാനിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി ഈ നീക്കത്തെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.എന്‍.ഡി.എയ്‌ക്കൊപ്പമുള്ള കക്ഷികള്‍ പോലും ഈ നീക്കത്തിന്റെ ദൂരവ്യാപകമായ അപകടം തിരിച്ചറിഞ്ഞ് ജനാധിപത്യത്തിന്റെ പക്ഷത്തേക്ക് വരേണ്ട സമയമാണിത്.

മണ്ഡല പുനര്‍നിര്‍ണയം കേവലം മണ്ഡലങ്ങളുടെ അതിര്‍ത്തി മാറ്റമല്ല. അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങളെയും ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യത്തിലെ തുല്യപങ്കാളിത്തത്തെയും ഇല്ലാതാക്കുന്ന സമാനതകളില്ലാത്ത രാഷ്ട്രീയ വഞ്ചനയാണ്! വനിതാ സംവരണം അവകാശമാണ്. എന്നാല്‍ ആ അവകാശത്തിന്റെ മറവില്‍ സംഘ്പരിവാറിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തിന്റെ ജനാധിപത്യവും ഫെഡറല്‍ സംവിധാനവും ബലികഴിക്കപ്പെടരുത്.''- എംകെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma