സംസ്ഥാനത്തെ വിറപ്പിച്ച് ഡെങ്കിപ്പനി;ഒഴാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചത് 255 പേർക്ക്! എലിപ്പനി കേസുകളും ഉയരുന്നു
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ഭീതി ഉയരുന്നതിനിടെ ആശങ്കയേറ്റി ഡെങ്കിപ്പനിയും എലിപ്പനിയും. മൺസൂൺ മഴയ്ക്ക് പിന്നാലെയാണ് കേസുകൾ വലിയ തോതിൽ ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 500 ലധികം പേരാണ് രോഗക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ 255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്താണ്. ജില്ലയിൽ 77 പേർക്കാണ് ഡെങ്കി പിടിപെട്ടത്. തൊട്ട് പിന്നാലെ തൃശ്ശൂരും (52) കാസർഗോഡുമാണ് (34) ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. മറ്റ് ജില്ലകളിലെ കണക്കുകൾ ഇങ്ങനെ-തിരുവനന്തപുരം -23,കൊല്ലം -2, പത്തനംതിട്ട -2, ഇടുക്കി-0, കോട്ടയം -18, ആലപ്പുഴ -23,പാലക്കാട്-10, മലപ്പുറം-5, കോഴിക്കോട് -വയനാട്-0, കണ്ണൂർ 6.

കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഡെങ്കി രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യം തടയേണ്ടതുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പാഴ്‌വസ്തുക്കളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
അതേസമയം സംസ്ഥാനത്ത് എലിപനി കേസുകളും കൂടുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗലക്ഷണവുമായി 34 പേരാണ് ചികിത്സ തേടിയത്. ഇതിൽ 30 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ ആലപ്പുഴയിലും കോട്ടയത്തുമാണ്. ഇരു ജില്ലകളിലുമായി 5 പേർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വൈറൽ പനി ബാധിതരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ചക്കിടെ 22,119 പേരാണ് ചികിത്സതേടിയെടത്. അതേസമയം പനി ബാധിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും കൊവിഡ് ഭീതിയിൽ പലരും ആശുപത്രിയിൽ ചികിത്സ തേടുന്നത് കുറവാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications